Ind disable

Sunday, September 5, 2010

ഓണം എന്റെ ഓര്‍മ്മ ... Renni John.

ഓണം എന്റെ ഓര്‍മ്മ

ഓണത്തേ കുറിചു. നമ്മള്‍ മലയാളികള്‍ക്കെല്ലാം, വളരെ ഇഷ്ടമുള്ള ഒരു ആഘോഷമാണല്ലോ ഓണം. എന്റെ കുഞ്ഞുങ്ങള്‍ക്ക് ഇന്ന് നഷ്ടപെടുന്നതും അത് തന്നെ, പഴയ കാലത്തേ ഓര്‍മ്മിപ്പിക്കുന്ന ഓണമില്ലല്ലോ നമുക്കിന്നു. സന്ദീപേ വളരെ ഏറെ നന്ദി.
ഞങ്ങള്‍ മൂന്ന് കുട്ടികള്‍ എനിക്ക് മൂത്തത് , ഇളയതും പെണ്‍കുട്ടികള്‍. ഞങ്ങളുടെ നാട്ടില്‍ ഞാന്‍ അത്തപൂക്കളം ഇട്ടു കണ്ടിട്ടില്ല. അതുകൊണ്ട് ഞങ്ങള്‍ക്ക് വലിയ അറിവും ഇല്ല. എന്നാലും ഞങ്ങള്‍ തെചിപൂക്കള്‍ പറിച്ചു കൊണ്ട് വന്നു എന്തെങ്കിലും ഒക്കെ ഉണ്ടാക്കും, ആ തെചിയില്‍ ഉള്ള കായ്കള്‍ പറിച്ചു തിന്നും, ചില കായ്കളുടെ ചെറിയ മുറി പാടുകള്‍ കാണും, അപ്പോള്‍ മൂത്ത സഹോദരി പറയും അത് തിന്നണ്ട, അത് പാമ്പ് കൊത്തിയത. പക്ഷെ ഞങ്ങള്‍ക്ക് ഓണം ഊഞ്ഞാലാണ് പ്രധാനം. ഞാനും , അമ്മയും കൂടി ഞങ്ങളുടെ വേലക്കാരുടെ കൂടെ കടയില്‍ പോകും, പോകുമ്പോള്‍ വലിയ "കുട്ട" ആണ് കൊണ്ട് പോകുന്നത്. എന്തൊക്കെ സാധനങ്ങള്‍ ആണോ അതില്‍ നിറച്ചു കൊണ്ട് വരുന്നത്...ഉപ്പു തൊട്ടു കര്‍പ്പൂരം വരെ വാങ്ങും...കടയില്‍ നല്ല തിരക്ക് ആയിരിക്കും, അപ്പോള്‍ കടക്കാരന്‍ എനിക്ക് ശര്‍ക്കര ഉണ്ട തരും , എനിക്ക് വലിയ ഇഷ്ടമാണ്.ഞാന്‍ അത് നുണഞ്ഞു കൊണ്ട് നില്‍ക്കും. ബില്‍ കിട്ടുമ്പോള്‍ ആ ബില്ലിന് എന്ത് നീളം ആണെന്നോ. ഒത്തിരി പൈസ കൊടുക്കണം ആ കടക്കാരന്.അയാള്‍ക്ക്‌ ഒത്തിരി പൈസ കിട്ടുന്ന ദ്വസമാണ്. കൂടുതലും ഉത്രാടത്തിനാണ് പോകുന്നത്. സാധനങ്ങള്‍ എല്ലാം വേലക്കാരന്റെ തലയില്‍ വച്ച് കൊടുക്കും, അയാള്‍ അത് ചുമന്നു വീട്ടില്‍ എത്തിക്കും. ഞാന്‍ അപ്പോഴും ശര്‍ക്കര നക്കി കൊണ്ട് നടക്കും, അത് തീരുമ്പോള്‍ കൈ നാക്കും, അമ്മ ഒരു ചെറിയ നുള്ള് തരും, ഹോ എന്തൊരു വേദനയാ. അങ്ങനെ ചെയ്യല്ലേ മോനെ..ഇചീചിയ...ഞാന്‍ മനസില്ല മനസ്സോടെ ആ പരിപാടി നിര്‍ത്തും, എന്നാലും ഇടക്ക് ഒരു നക്ക് നക്കും. ഞങ്ങള്‍ വീട്ടില്‍ ചെല്ലുമ്പോള്‍ അച്ചാച്ചന്‍ വലിയ നേന്ത്ര കുല വയലില്‍ നിന്നും വെട്ടി കൊണ്ട് വരും. അമ്മയും, പരിവാരങ്ങളും, എന്ന് വച്ചാല്‍ വേലക്കാരും, അയാള്‍ വയ്ക്കാതെ അമ്മച്ചിമാരും എല്ലാം കൂടി കൊടിയും നുണയും പറഞ്ഞു കൊണ്ട് കറികളും ഉപ്പേരിയും (ഞങ്ങടെ നാട്ടില്‍ ചിപ്സ് ആണ് ഉപ്പേരി) മറ്റു കറികളും ഒക്കെ ഉണ്ടാക്കും. ഞങ്ങള്‍ പിള്ളേര്‍ ആ സമയത്ത്, അയല്‍വക്കത്തെ കുട്ടികളും കാണും, 
എല്ലാരും കൂടെ ഊഞ്ഞാല്‍ ആടും. അന്നേരം ഒരു പാട്ടുണ്ട്.." ഊഞ്ഞാലോ , പാണ്ടിയാലോ,കുളക്കോഴി mutta ഇട്ടു.....മുട്ട എന്തിയെ , കാട്ടില്‍ പോയി, കടെന്തിയെ തീയെരിച്ചു, തീയെന്തിയെ, ചാമ്പലായി, ചാമ്പലെന്തിയെ , തെങ്ങിനിട്ടു, തെങ്ങെന്തിയെ , ദോണ്ടേ.......എന്നിട്ട് വായില്‍ അടിച്ചു കൊണ്ട് ശബ്ദം ഉണ്ടാക്കും. അത് കഴിഞ്ഞു പല വിധ കളികള്‍ ഉണ്ട്. രണ്ടു ഗ്രൂപ്‌ ആയിട്ടാണ് നില്‍ക്കേണ്ടത്....അങ്ങേ അറ്റത്ത്‌ ഒരു ഗ്രൂപ്പും, മറ്റേ അറ്റത്ത്‌ അടുത്ത ഗ്രൂപ്പും......പിന്നേം പാട്ട്.......അശു കുശലോം പെണ്ണുണ്ടോ? പെണ്ണുണ്ടോ?പെണ്ണുണ്ടോ? അപ്പോള്‍ അടുത്ത ഗ്രൂപ് അതിനു മറുപടി പാട്ടുമായി വരും, പാടു തീരുമ്പോള്‍ അങ്ങേ ഗ്രൂപ്പിലെ അഒരാളെ ഞങ്ങടെ ഗ്രൂപ്പോ , അല്ലെങ്കില്‍ അവരോ പിടിച്ചു വലിക്കും, പിടി വിട്ടു വന്നാല്‍ ആ ഗ്രൂപിലെ അംഗങ്ങളുടെ എണ്ണം കൂടും. അതിനു ശേഷം " എല്ലാവരും വട്ടത്തില്‍ ഇരിക്കും, ഒരാള്‍ ഇരിക്കില്ല , ആ ആളുടെ കയ്യില്‍ ഒരു തോര്‍ത്ത്‌ കാണും....വട്ടത്തില്‍ ഇരിക്കുന്നവര്‍ കയ്യടിച്ചു പാടണം...തിരിഞ്ഞു നോക്കാന്‍ പാടില്ല. മുണ്ടിടം തുമ്പി, മുരുകിടാം തുമ്പി, മുണ്ടും കൊണ്ടീ വഴി പോയാലോ..........ഇന്ങനെ പാടുന്ന അവസരത്തില്‍, ആ പുറകില്‍ നില്‍ക്കുന്ന ആള്‍ ഇരിക്കുന്നവര്‍ക്ക് ചുറ്റും ഓടി കൊണ്ടേ ഇരിക്കും...ഓടുന്ന വലയില്‍, ആ തോര്‍ത്ത്‌ ആരുടേം എങ്കിലും പുറകില്‍ കൊണ്ടിടും. തോര്‍ത്ത്‌ ആരുടെ പുറകില്‍ ആണോ , ആ ഓള്‍ അതെടുത്ത് കൊണ്ട് ഇരിക്കുന്നവര്‍ക്ക് ചുറ്റും ഓടണം. ഓടുമ്പോള്‍ ആ തോര്‍ത്ത്‌ ഇട്ട ആള്‍ പെട്ടെന്ന് ഇരിന്നോണം, അല്ലെങ്കില്‍ അയാള്‍ക്ക് ആ തോര്‍ത്ത്‌ മടകി അടി കിട്ടും , അത് പോലെ തന്നെ ആരുടെ പുറകില്‍ ആണോ തോര്‍ത്ത്‌ കിടക്കുന്നത്, അയാള്‍ അറിഞ്ഞില്ലെങ്കില്‍ , ഇട്ട ആള്‍ ഒരു വട്ടം ചുറ്റി വന്നു ആ തോര്‍ത്തെടുത്ത് അടി കൊടുക്കും, അടിയും കൊണ്ടോണ്ട് ഓടി വന്നു ഇരുന്ന സ്ഥലത്ത് ഇരിക്കണം. അപ്പോള്‍ വിളി വരും..പിള്ളേരെ എല്ലാരും വന്നെ........എല്ലാരും കൂടെ ഓടി ചെന്ന് കൈയും കാലുമൊക്കെ കഴുകി, തറയില്‍ വിരിച്ചിരിക്കുന്ന പായില്‍ ഇരിക്കും, വാഴയില എല്ലാരുടെയും മുന്നിലിട്ട്, അതിന്റെ തുമ്പു അല്പം മടക്കി വച്ച്, ഉപ്പേരികള്‍, ശര്‍ക്കര വരട്ടി, തോരന്‍, അവിയല്‍, അച്ചാര്‍, പച്ചടി, കിച്ചടി, ഇഞ്ചി കറി, സാമ്പാര്‍, പുളിശ്ശേരി, ഹോ എത്ര വിഭവങ്ങള്‍......അവസാനം രണ്ടു രീതിയില്‍ ഉള്ള പായസ്സം. അവസാനം ഒരു ഏമ്പക്കം....പിന്നെ ഒരൊറ്റ ഓട്ടം ബാക്കി കളികള്‍ ഇനിയുമിണ്ടല്ലോ.......മാവേലി നാട് വാണീടും കാലം,
മാനുഷരെല്ലാരും ഒന്ന് പോലെ.......ഞങ്ങള്‍ക്ക് ഒരു മുത്തശി, വകയിലെയ....മാവേലി രാജന്റെ കഥ പറഞ്ഞു തരും..അതൊക്കെ കേട്ട് ഞങ്ങള്‍ രസിച്ചിരിക്കും. തിരുവോണം....അന്ന് അമ്മയുടെ വീട്ടില്‍ പോകും, അതിനു മുന്‍പ് അപ്പന്റെ ജ്യേഷ്ഠന്റെ വീട്ടില്‍ ഒരു കേട്ട് "പുകയിലയുമായി" പോകും. അപ്പച്ചന് അത് കൊടുക്കുമ്പോള്‍, അപ്പച്ചന്‍ പതിനഞ്ച് രൂപ ഞങ്ങള്‍ മൂന്ന് പേര്‍ക്കും തരും. അവിടുന്ന് ഉപ്പേരിയുമൊക്കെ കഴിച്ചിട്ട്, എല്ലാരും കൂടെ അമ്മ വീട്ടില്‍. അവിടെ ചെല്ലുമ്പോള്‍ ഒരു ജാഥക്കുള്ള ആളുണ്ട്

No comments:

Post a Comment

Note: Only a member of this blog may post a comment.