Ind disable

Tuesday, September 7, 2010

KATHA NO 6 ബോണി പേരാവൂര്‍


 ആന്‍ മരിയ  ബോണി പേരാവൂര്‍

കോട്ടയം ജില്ലയിലെ എസ്റ്റേറ്റ്‌ ഉടമ  തങ്കച്ചന്റെ മകളാണ് ആന്‍ മരിയ. രാഷ്ട്രീയത്തിലും മറ്റും നല്ല പിടിപാടുള്ള ഒരു വ്യക്തിയാണ് തങ്കച്ചന്‍. നാട്ടുകാര്‍ക്കെല്ലാം വേണ്ടപെട്ടവനായിരുന്നു തങ്കച്ചന്‍. സാധാരണ പണക്കാരുടെ അഹങ്കാരമൊന്നും അയാള്‍ക്കോ അയാള്‍ടെ മക്കള്‍ക്കോ ഉണ്ടായിരുന്നില്ല. ആന്‍ മരിയയെ കൂടാതെ അവളുടെ മൂത്ത രണ്ടു ആണ്‍ കുട്ടികള്‍ കൂടി തങ്കച്ചന് ഉണ്ട്. ഏറ്റവും ഇളയ കുട്ടി ആയതുകൊണ്ട് ലാളിച്ചു തന്നെയാണ് അവളെയും തങ്കച്ചന്‍ വളര്‍ത്തിയത്‌. അവള്‍ പഠിക്കാന്‍ നല്ല മിടുക്കിയായിരുന്നു . സ്കൂളില്‍  ഒന്നാം സ്ഥാനം മിക്കപ്പോഴും അവള്‍ക്കായിരുന്നു . കലാ പരമായും നല്ല കഴിവുനടായിരുന്ന അവളെ തങ്കച്ചന്‍ ചെറുപ്പത്തിലെ തന്നെ നൃത്തവും സംഗീതവും ഒക്കെ പഠിപ്പിക്കാന്‍ അയച്ചിരുന്നു. തുടര്‍ച്ച ആയി മൂന്നു വര്ഷം സ്കൂള്‍ യുവജനോത്സവത്തില്‍ കലാതിലകം ആകുകയും ചെയ്തു . പന്ത്രണ്ടാം ക്ലാസ്സ്‌ വരെ അവള്‍ വീടിനു അടുത്തുള്ള വിദ്യാലയത്തില്‍ തന്നെ ആണ് പഠിച്ചത്. 

പന്ത്രണ്ടാം ക്ലാസ്സിലെ പരീക്ഷയുടെ റിസള്‍ട്ട്‌ വന്നപ്പോള്‍ അവള്‍ക്കു നല്ല മാര്‍ക്കുണ്ടായിരുന്നു. അവളെ എഞ്ചിനീയറിംഗ് പഠനത്തിനു അയക്കാന്‍ തങ്കച്ചന്‍ തിരുമാനിച്ചു. അവള്‍ക്കു നാട്ടില്‍ തന്നെ പഠിക്കാനായിരുന്നു ആഗ്രഹം എങ്കിലും തങ്കച്ചന്‍ പറഞ്ഞത് അനുസരിച്ച് അവള്‍ ബംഗ്ലൂര്‍ നഗരത്തിലെ ഒരു പ്രധാന കോളേജില്‍ ചേര്‍ന്നു.ഒരു പാവം കുട്ടി ആയിരുന്നതിനാല്‍ സീനിയര്‍  ആയ മറ്റു കുട്ടികള്‍ ഒന്നും അവളെ മാത്രം റാഗ് ചെയ്തില്ല. എല്ലാ ഞായറാഴ്ചയും മാത്രമേ ഹോസ്റ്റലില്‍ നിന്ന് പുറത്തു പോകാന്‍ അനുവാദം ഉള്ളു. ഞായറാഴ്ച അടുത്തുള്ള പള്ളിയില്‍ അവളും ചില കൂട്ടുകാരികളും ചേര്‍ന്നു പോകുമായിരുന്നു . അതിനുശേഷം ചിലപ്പോളൊക്കെ ഷോപ്പിംഗ്‌, സിനിമ കാണല്‍ ഒക്കെ ഉണ്ടാകും .

ഒരു ഞായറാഴ്ച  അവളും കൂട്ടുകാരികളും കൂടെ പള്ളിയില്‍ കഴിഞ്ഞതിനു ശേഷം ഒരു ഇംഗ്ലീഷ് പടം കാണുന്നതിനായി പോയി. പടം കാണാന്‍ നല്ല തിരക്കുണ്ടായിരുന്നു . പടം കഴിഞ്ഞു എണീറ്റപ്പോള്‍ അവളുടെ ശരീരത്തില്‍ എന്തോ കൊണ്ടതായി അവള്‍ക്കു അനുഭവപ്പെട്ടു. അവള്‍ നോക്കിയപ്പോള്‍ ഒരു ചെറിയ മുറിവില്‍ നിന്ന് രക്തം ചെറുതായി പൊടിയുന്നു . കസേരയിലോ മറ്റോ ഉള്ള എന്തെങ്കിലും ആണിയോ മറ്റോ കൊണ്ടതായിരിക്കും എന്ന് കൂട്ടുകാരി   പറഞ്ഞു.

കുറച്ചു കാലത്തിനുശേഷം അവള്‍ക്കു പണി കാരണം ആശുപത്രിയില്‍ ചെന്നപ്പോള്‍ രക്തം പരിശോധിക്കെണ്ടാതായി വന്നു .രക്ത പരിശോധനയുടെ റിസള്‍ട്ട്‌ കണ്ട അവളും കൂട്ടുകാരികളും ഞെട്ടി. ഡോക്ടര്‍ അവളെ  റൂമിലേക്ക്‌ വിളിച്ചു പറഞ്ഞു. നിങ്ങള്‍ ഒരു എയിഡ്സ് രോഗിയാണ് എന്ന്. അവള്‍ക്കത് വിശ്വസിക്കാനായില്ല .അവള്‍ ഡോക്ടറോട് തനിക്കു ഇതുവരെ ഒരു ലൈംഗിക ബന്ധവും ഉണ്ടായിട്ടില്ല എന്ന് പറഞ്ഞു. അപ്പോള്‍ ഡോക്ടര്‍ എപ്പോളെങ്കിലും സിനിമ ഹാളിലോ  മറ്റു തിരരക്കുള്ള   സ്ഥലങ്ങളിലോ വച്ച്  വല്ല മുറിവും പറ്റിയിട്ടുണ്ടോ എന്ന് അന്വേഷിച്ചു. അവള്‍ ഡോക്റെരോട് തിയേറ്ററില്‍ നടന്നത് പറഞ്ഞു. കുട്ടിയുടെ ശരീരത്തില്‍ ആരോ എയിഡ്സ് രോഗാണു കുത്തി വച്ചതാണ് എന്നാ ഡോക്റെരുടെ മറുപടി  അവള്‍ക്കു  വിശ്വസിക്കേണ്ടി വന്നു. അവളുടെ കൂടെ ഉണ്ടായിരുന്ന കുട്ടികള്‍ ഇ വിവരം കോളേജില്‍ അറിയിക്കുകയും മാനേജ്‌മന്റ്‌ അവളെ കോളേജില്‍ നിന്ന് പുറത്താകാന്‍ തിരുമാനിക്കുകയും ചെയ്തു. അവളുടെ വീട്ടില്‍ അറിയിച്ചെങ്കിലും അവളെ കൂട്ടിക്കൊണ്ടു പോകാന്‍ ആരും എത്തിയില്ല .നേരെ വീട്ടിലേക്കു ചെന്ന അവളെ തങ്കച്ചന്‍ സ്വീകരിച്ചില്ല എനിക്ക് ഇങ്ങനെ ഒരു മകള്‍ വേണ്ട ഞങ്ങളെ ജീവിക്കാന്‍ അനുവധിക്കു എന്നായിരുന്നു അയാള്‍ കരഞ്ഞു കൊണ്ട് പറഞ്ഞത്. അവള്‍ക്കു ജീവിതം അവസാനിപ്പിക്കാന്‍ തോന്നി പക്ഷെ അവള്‍ക്കു മരിക്കാന്‍ ഭയമായിരുന്നു.

അവള്‍ക്കു എങ്ങോട്ട് പോകണം എന്നറിയില്ലായിരുന്നു അവള്‍ കോട്ടയത്ത്‌ നിന്ന് ട്രെയിന്‍ കയറി , കയ്യില്‍ പണം ഉണ്ടെങ്കിലും അവള്‍ ടിക്കറ്റ്‌ എടുത്തില്ല മാനസ്സികമായി അവള്‍ വളരെ തളര്‍ന്നിരുന്നു. ട്രെയിന്‍ പിടീ ദിവസം രാവിലെ മട്ഗോവ റെയില്‍വേ സ്റ്റേഷന്‍ എത്തുന്നതുവരെ ടിക്കറ്റ്‌ ചെക്കിംഗ് ഒന്നും ഉണ്ടായില്ല. അവള്‍ അവിടെ ഇറങ്ങി. തന്റെ ഇ അവസ്ഥക്ക് കാരണക്കാരായ ആളുകളോട് അവള്‍ക്കു പക തോന്നി പക്ഷെ അവര്‍ ആരാണ് എന്നതും അവളുടെ മുന്നില്‍ ഒരു ചോദ്യ ചിഹ്നം മാത്രമായി അവശേഷിച്ചു.

അവള്‍ക്കു തന്നെ തിരസ്കരിച്ച സമൂഹത്തോട് മുഴുവന്‍ പക തോന്നി . തന്റെ അവസ്ഥ മടുല്ലവര്‍ക്കും വരന്‍ അവള്‍ ആഗ്രഹിച്ചു അങ്ങനെ അവള്‍ ഒരു വേശ്യയായി അവിടെ ജീവിക്കാന്‍ ആരംഭിച്ചു. അവള്‍ പലരിലേക്കും അവിടെ  എയിഡ്സ് പകര്‍ന്നു കൊടുത്തു കൊണ്ടിരുന്നു. അവള്‍ക്കു തന്റെ അതെ അവസ്ഥയിലുള്ള മറ്റു പലരെയും അവിടെ കാണാന്‍ സാധിച്ചു . അവര്‍ എല്ലാവരും ഇതേ ആഗ്രഹത്തോടെ  തന്നെ ജീവിക്കുന്നവര്‍ ആയിരുന്നു. സിനിമ തിയേറ്റര്‍ , തിരക്കുള്ള മറ്റു സ്ഥലങ്ങള്‍ എന്നിവടങ്ങളില്‍  അവള്‍ സിറിഞ്ചില്‍ തന്റെ രക്തം എടുത്തു പലര്‍ക്കും കുത്തി വച്ച് അവരിലേക്ക്‌ രോഗാണുവിനെ വ്യാപിപ്പിച്ചു . ഭ്രാന്തമായ അവസ്ഥയില്‍ എത്തിയിരുന്ന അവള്‍ക്കു സമൂഹത്തിനോട് മുഴുവന്‍ പകയായിരുന്നു. അവള്‍ക്കു ദൈവത്തില്‍ ഉള്ള വിശ്വാസം നഷ്ടപ്പെടുകയും ചെയ്തിരുന്നു  

 ഒരിക്കല്‍ മട്ഗോവ ടൌണില്‍ വച്ച് തന്റെ പ്രൈമറി സ്കൂള്‍  അധ്യാപികയായ   സിസ്റ്റര്‍ സെലിനെ  കണ്ടുമുട്ടി  അവിടെ ഒരു കോണ്‍വെന്റ് നടത്തുകയാണ് സിസ്റ്റര്‍ ഇപ്പോള്‍  എയിഡ്സ് രോഗികളെ പരിചരിക്കുകയും അവര്‍ക്ക് കൌണ്സിലിംഗ് ഉള്‍പ്പെടെയുള്ള  കാര്യങ്ങളും ചെയ്തു കൊടുക്കുന്ന  ഒരു സ്ഥാപനവും അവര്‍ നടത്തുന്നുണ്ട്.സിസ്റ്റര്‍ അവളെക്കുറിച്ചുള്ള കാര്യങ്ങള്‍ നാട്ടില്‍ നിന്ന് അറിഞ്ഞിരുന്നു. സിസ്റ്റര്‍ അവളോട്‌ തന്നോടൊപ്പം വരന്‍ ആവശ്യപ്പെട്ടു.  സിസ്റെരുടെ ഉപദേശത്തില്‍ മാനസാന്തരം വന്ന അവള്‍  എല്ലാ കാര്യങ്ങളും സിസ്റ്റര്‍ സെലിനോട് തുറന്നു പറഞ്ഞു . താന്‍ ചെയ്ത തെറ്റുകളില്‍ പശ്ചാത്തപിച്ച അവള്‍ കോണ്‍വെന്റ് നടത്തുന്ന എയിഡ്സ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായി. അതിനുശേഷം അവള്‍ എയിഡ്സ് ബോധവല്‍ക്കരണം നടത്തുന്ന ഒരു സംഘടനക്കു രൂപം കൊടുക്കുകയും. എയിഡ്സ് മറ്റുള്ളവരിലേക്ക്  മനപൂര്‍വം പകര്‍ത്താന്‍ നടക്കുന്ന ആളുകളെ കണ്ടുപിടിച്ചു ഉപദേശിച്ചു നല്ല വഴിക്ക് നടത്തുകയും ചെയ്തു . കുറച്ചു വര്‍ഷങ്ങള്‍ക്കു ശേഷം അവള്‍ മരിച്ചു പക്ഷെ അപ്പോളേക്കും അവള്‍ ലോകത്തിനു തന്നെ ഒരു നല്ല മാര്‍ഗം കാണിച്ചു കൊടുത്ത സാമൂഹിക പ്രവര്തകയായി അറിയപ്പെട്ടിരുന്നു .
 

No comments:

Post a Comment

Note: Only a member of this blog may post a comment.