Ind disable

Tuesday, September 7, 2010

കവിത No:2 രഞ്ജിത്ത് ബാലകൃഷ്ണന്‍

കാലം കറുപ്പിച്ച സ്മൃതിപഥത്തിലൂടെ
-------------------------------------
 രഞ്ജിത്ത്  ബാലകൃഷ്ണന്‍ 



ചരിത്രം ചിലലെടുത്ത പാതകളിലേക്ക്
ഊളയിട്ടപ്പോള്‍
ചിരിയും ചുവപ്പും ഉപ്പും തേച്ച
കുറച്ചു കടലാസ് കഷണങ്ങള്‍

ഓര്‍മ്മയുടെ ചെമ്പുതാളുകള്‍
രാകിരാകി ഊതിപ്പടര്‍ത്തിയ ,
ചീര്‍ത്ത പുകമണ്ഢലങ്ങളില്‍ പാര്‍ക്കുന്ന
സൌരഭ്യം തൂകുന്ന
സ്മൃതിസഞ്ചയം
..............................
..............
ഒടുങ്ങാത്ത ആര്‍ത്തിയില്‍ ,
ഇരുതലയെത്താത്ത  ചേലയില്‍,
തീക്കനല്‍ ചാരം പുതഞ്ഞൊരടുക്കളയില്‍,
ചാണകം മണക്കുന്ന
നെടുന്തൂണ് പാകിയ
 ചെറ്റയില്‍  തീര്‍ത്ത
സന്തോഷ ധാരകള്‍.

ചീകി വെടിപ്പാര്‍ന്നു
വരഞ്ഞിട്ട മുറ്റത്തിന്‍
കോണില്‍,കൂനി ചിരി തൂകുന്ന  മുത്തശ്ശി...
അതിന്‍ മധ്യത്തില്‍ വിളങ്ങിടും
സമത്വതിന്‍ പൂക്കളം.

നാട്ടുമാവിന്‍ ദളം തീര്‍ത്ത
 ചിത്രങ്ങള്‍
മായ്ച്ചു പാഞ്ഞിടും
കാറ്റിന്‍ കലമ്പല്‍...

മരണം മണക്കും തെക്കിനിത്തിണ്ണയില്‍
മൃദുഹാസം തൂകുന്ന മുക്കുറ്റി,
അന്ചിത ശ്വേതഞ്ചാല തുമ്പ
(തത്വത്തില്‍ പ്രകൃതിയുടെ
"വൈരുദ്ധ്യാത്മക ഭൌതികത "?)
വര്‍ഷം കടാക്ഷിച്ചു
മുള പൊട്ടി
കൺപാര്‍ത്തു
കാതോര്‍ത്തു
നാളെയിലേക്കുയരും തുടിപ്പുകള്‍

അര്‍ക്കദീപ്തിയില്‍
കുചേലവൃന്ദത്തിന്റെ
കലർപ്പേതുമില്ലാത്ത
ആര്‍പ്പും തിമിര്‍പ്പും
"ആര്‍പ്പോയ്....ഇർറോ.....ഇർറോ...."
........................................................................
ആധുനികതയുടെ പുക പറ്റി,
ഇരുളിച്ച ചിന്തകളില്‍
മറ പറ്റി മങ്ങാതെ നില്‍ക്കുന്ന സ്മരണകള്‍...

നീരും നിലാവും,
നിളതന്‍ രവങ്ങളും,
നിറമാര്‍ന്ന പ്രകൃതിയും

രുധിരം കുടിക്കുവാന്‍
വെമ്പുന്ന എന്റെയും
അത് കണ്ടു
കയ്യടിച്ചീടുന്ന നിന്റെയും,
കാഴ്ച തന്‍ കോണില്‍
നീര്‍വറ്റി
എല്ലുന്തി
മണലിന്‍ കരിമ്പടം
വാരിപ്പുതച്ചിടും
"നിള"

അത് തീര്‍ത്ത സങ്കട പര്‍വ്വമൊതുക്കി ഞാന്‍,
ആളിപ്പടരുന്ന
നഷ്ടമാതൃത്വത്തിന്റെ ,
സന്തപ്ത പിതൃത്വത്തിന്റെ,
സത്തയില്ലാതായ മനുഷ്യത്വത്തിന്റെ,
അഗ്നിയില്‍
പരിഭവമേതുമില്ലാതെ
എരിഞ്ഞൊടുങ്ങീടട്ടെ

പശ്ചാത്തലത്തില്‍
ഉയര്‍ന്നു കേള്‍ക്കുന്നിതാ....
യുവ കോമാളി കൂക്കലുകള്‍.....
"ഓ യേബഡ്ഡീ....
കമോണ്‍...ലൗഡ് ലി......
ആഴ്പ്പോയ്....യിഴ്ഴോ...യിഴ്ഴോ...."

(അനുബന്ധം:
"കണ്ണടയില്‍ കവി കണ്ടത് ,
മാവില്‍ കെട്ടിയ കയറിന്‍ തുമ്പില്‍
കഴുതുടക്കി ഊയലാടുന്ന
സംസ്കൃത സമൂഹമാകണം...")

No comments:

Post a Comment

Note: Only a member of this blog may post a comment.