Ind disable

Tuesday, September 7, 2010

കവിത No:13 അഭിലാഷ് അഭി

ക്ലോകിനെക്കുറിച്ച് പറയുന്നു .
----------------------------------
അഭിലാഷ് അഭി 


 
എന്തൊക്കെ ന്യായീകരണമുന്ടെങ്കിലും
വളരെ വൈകി ഉണരുന്നത്
അത്ര നല്ല ശിലമല്ലെന്ന്
ഓര്‍മപ്പെടുത്തിയിരുന്ന
ഒരു ക്ലോക്കുണ്ടായിരുന്നു
പണ്ട് വീട്ടില്‍ .

വൈകി മാത്രം ഉറങ്ങുന്നത്
ശരിരത്തിനു കേടാണെന്നും
നിരന്തരം അതോര്‍മപ്പെടുത്തിയിരുന്നു.

ചില നേരം സഹികെട്ട്
ഞാനതിന്‍റെ സ്ഥലം മാറ്റി.
പത്തായപ്പുരയിലോ
കട്ടിലിനടിയിലോ
തട്ടിന്‍ പുറത്തോ കൊണ്ടിട്ടു.

അപ്രതീക്ഷിതമായി കടന്നു വരുന്ന
അതിഥികളെ ഒഴിവാക്കാന്‍
സഹായവുമായി വീണ്ടും
കയറി വന്നു അത്.

എന്നിട്ടും ഞാനതിനെ
വിശ്വസിച്ചില്ല .

ഈ ക്ലോക്കിന്റെ
സൂചികള്‍ നിലക്കുമെന്നും
നിമിഷങ്ങള്‍ പൊട്ടിപ്പിളര്‍ന്ന്
ഒരു ഗര്‍ഭപാത്ര  ചൂടിലേക്ക്
ഞാനിറങ്ങിപ്പോകുമെന്നും
ചിന്തിച്ചിരുന്നില്ല.

ഒരു വലിയ ക്ലോക്കായിത്തന്നെയും
ഞാന്‍ മാറുമെന്നും
ഇപ്രകാരം ഞാനെന്റെ
മാത്ര സൂചികള്‍ അതിവേഗതയില്‍
ചലിപ്പിക്കുമെന്നും
തീരെ കരുതിയതുമല്ല.

No comments:

Post a Comment

Note: Only a member of this blog may post a comment.