Ind disable

Tuesday, September 7, 2010

KATHA NO 2 അനീഷ്‌ മാധവന്‍

 "സൃഷ്ടി" അനീഷ്‌ മാധവന്‍

ഇ രാത്രിയില്‍ രാജേഷിനു ഉറങ്ങാന്‍ കഴിയുന്നില്ല എന്തെന്നാല്‍ തന്റെ സ്വപ്നം നാളെ പൂവണിയുകയാണ് . താന്‍ ആദ്യമായി കഥ എഴുതിയ സിനിമ നാളെ റിലീസ് ചെയ്യുകയാണ്. തന്റെ വര്‍ഷങ്ങളായുള്ള പ്രയത്നം  സഫലമായത് തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു.   
ഒരു ദിവസം രാജേഷ്‌ ഉറക്കം തെളിഞ്ഞു പതിവ് പോലെ മൊബൈല്‍ ഫോണ്‍ നോക്കിയപ്പോള്‍ മിസ്ഡ് കൊളുകളിലോന്നിന്റെ നമ്പര്‍ കണ്ടു ഞെട്ടി. സിനിമ സംവിധായകന്‍ രാഘവന്റെ കോള്‍. തലേ ദിവസം കഴിച്ച മദ്യത്തിന്റെ മയക്കത്തില്‍ കോള്‍ വന്നത് അയാള്‍ അറിഞ്ഞിരുന്നില്ല. പല സിനിമ സംവിധായകരെയും അങ്ങോട്ട്‌ വിളിചിട്ടുല്ലതല്ലാതെ  ആദ്യമായി ആണ് ഒരാള്‍ തന്നെ ഇങ്ങോട്ട് വിളിക്കുന്നത്‌ . രാജേഷ്‌ തന്റെ കഥകളുമായി എല്ലാ സംവിധായകരുടെയും നിര്‍മാതാക്കളുടെയും പുറകെ നടന്നിട്ടുണ്ട് .
ഉടന്‍ തന്നെ രാജേഷ്‌ സംവിധായകന്‍ രാഘവനെ തിരിച്ചു വിളിച്ചു
സര്‍ ഞാന്‍ രാജേഷാണ് . താങ്കളുടെ കോള്‍ ഇന്നലെ ഞാന്‍ കണ്ടില്ല ക്ഷമിക്കണം.
എന്തോന്നടോ തനിക്കു അത്രയ്ക്ക് തിരക്കാണോ ഇപ്പോള്‍ ?
ഇല്ല സര്‍ അങ്ങനെ ഒന്നും ഇല്ല അത്യാവശ്യം വാരികകളില്‍ ഒക്കെ എഴുതുന്നുണ്ട്. ഇന്നലെ കുറച്ചു മദ്യപിച്ചിരുന്നു  അതിനാല്‍ നേരത്തെ ഉറങ്ങി.
നമ്മുടെ നിര്‍മാതാവ് ശങ്കരന്‍ നായര്‍ താന്‍ അന്ന് പറഞ്ഞ ആ കഥ ചെയ്യാം എന്ന് സമ്മതിച്ചിട്ടുണ്ട്.
വളരെ നന്ദി സര്‍ എന്റെ ജീവിത അഭിലാഷമാണ് അത് സിനിമ ആക്കുക എന്നത്
താന്‍ വലിയ കഥാകാരന്‍ ഒക്കെ ആയാല്‍ നമ്മളെ ഒക്കെ മറക്കരുത് കേട്ടോ
ഇല്ല സര്‍ ഒരിക്കലുമില്ല
അങ്ങനെ പിറ്റേ ദിവസം തന്നെ മുഴുവന്‍ കഥയുമായി നിര്‍മാതാവിനെ കാണാന്‍ സംവിധായകനോടൊപ്പം രാജേഷ്‌ ചെന്നു.
സംവിധായകന്‍ രാജേഷിനെ നിര്‍മാതാവിന് പരിചയപ്പെടുത്തി
നിര്‍മാതാവ് ചിരിച്ചു കൊണ്ട് രാജേഷിനോട് പറഞ്ഞു എടൊ പണം എനിക്ക് ധാരാളമുണ്ട് എന്നാലും ഞാന്‍ പടം പിടിക്കുന്നതും പണത്തിനു വേണ്ടി ആണ്. തന്റെ കഥ എന്റെ പണം കളയില്ലല്ലോ അല്ലെ ?
രാജേഷ്‌ പറഞ്ഞു  ഇല്ല സര്‍ എനിക്ക് നല്ല പ്രതീക്ഷ ഉണ്ട്
അങ്ങനെ ഷൂട്ടിംഗ് തുടങ്ങി . രാജേഷിന്റെ എഴുതാനുള്ള സ്വാതന്ത്രത്തില്‍ സംവിധായകനോ നിര്മാതാവോ ഇടപെടാരില്ലായിരുന്നു.
പടം പകുതി ഷൂട്ടിംഗ് കഴിഞ്ഞപ്പോളാണ് അപ്രതീക്ഷിതമായി ഒരു വാര്‍ത്ത‍ അയാളെ തേടിയെത്തിയത്.
നിര്‍മാതാവ് ശങ്കരന്‍ നായര്‍ ഒരു വാഹനാപകടത്തില്‍ മരിച്ചു
ഇത് കേട്ട രാജേഷ്‌ ഞെട്ടി ദൈവമേ ഞാന്‍ സ്വപ്നം കണ്ട എന്റെ ആദ്യ സിനിമ .എന്റെ പ്രതീക്ഷകള്‍ എല്ലാം തകര്‍ന്നോ ?
പക്ഷെ ഭാഗ്യമെന്നോണം ഒരാഴ കഴിഞ്ഞു ശങ്കരന്‍ നായരുടെ മകന്‍ സിദ്ധാര്‍ത്ഥന്‍ പടം തുടരാന്‍ സംവിധായകനോട് ആവശ്യപ്പെട്ടു.
ഒരു മാസം കൂടി എടുത്തു സിനിമ പൂര്‍ത്തിയാക്കി . രാജേഷ്‌ തന്റെ പടം റിലീസ് ചെയ്യുന്നതും കാത്തു ഇരിപ്പായി .

ആ രാത്രി എങ്ങനെയൊക്കെയോ അയാള്‍ തള്ളി നീക്കി. പിറ്റേ ദിവസം രാവിലെ തന്നെ അയാള്‍ പടം കാണാന്‍  സുഹൃത്തുക്കളോടൊപ്പം പോയി. പടത്തിന്റെ പകുതി വരെ അയാള്‍ ആസ്വദിച്ചു കണ്ടു . പക്ഷെ പടത്തിന്റെ രണ്ടാം പകുതിയിലെ ചില രംഗങ്ങള്‍ കണ്ടപ്പോള്‍ അയാള്‍ ഞെട്ടിപ്പോയി . ദൈവമേ തന്റെ കഥയില്‍ താന്‍  എഴുതാത്ത ചില സംഭവങ്ങള്‍ . താന്‍ എഴുതിയ തന്റെ കഥയില്‍ ഇല്ലാത്ത മാദക രംഗം തന്റെ സിനിമയില്‍ എങ്ങനെ വന്നു ?  അവസാനം ക്ലൈമാക്സ്‌ താന്‍ എഴുതിയതില്‍ നിന്നും തികച്ചും വിത്യസ്തം . തന്റെ കഥയെ ആരാണ് ഇങ്ങനെ വികലമാക്കിയത് . അയാള്‍ക്ക് എന്തെന്നില്ലാത്ത വിഷമം തോന്നി. പടം കഴിഞ്ഞു പുറത്തിറങ്ങിയ രാജേഷ്‌ സംവിധായകനെ ഫോണ്‍ വിളിച്ചപ്പോള്‍ ലഭിച്ച മറുപടി ഇങ്ങനെ ആയിരുന്നു എടൊ നിര്‍മാതാവിന്റെ ഇഷ്ടം കൂടി നോക്കേണ്ടി വരും ചിലപ്പോള്‍  ഇല്ലെങ്കില്‍ നിലനില്‍പ്പ്‌ ഇല്ല.
ഇതുകേട്ട അയാള്‍ക്ക് കരയാന്‍ തോന്നി എങ്കിലും അയാള്‍ കരഞ്ഞില്ല .  അയാള്‍ തന്റെ ഇ അനുഭവത്തില്‍ നിന്ന് അടുത്ത കഥ തിരഞ്ഞെടുക്കാന്‍ തിരുമാനിച്ചു കടയ്ക്കു അയാള്‍ ഒരു പേരിട്ടു "സൃഷ്ടി"

No comments:

Post a Comment

Note: Only a member of this blog may post a comment.