Ind disable

Tuesday, September 7, 2010

കവിത No:14 അഹമദ് മുഈനുദ്ധീന്‍

അലങ്കാരങ്ങള്‍ 
--------------------- 

അഹമദ് മുഈനുദ്ധീന്‍ 



അലങ്കാര മത്സ്യങ്ങള്‍
പുഴയെ പറ്റി കേട്ടിട്ടില്ല
ഇണ ചേരാനും
വിസ്സര്‍ജ്ജനത്തിനും
മറയില്ലാത്ത
പളുങ്ക് പാത്ര ജീവിതം .
അലങ്കാര മത്സ്യത്തെ
ആരും തിന്നാറില്ലങ്കിലും
ഉറക്കമൊഴിച്ചു കാവലിരിക്കുന്ന 
പൂച്ചയില്‍ അവര്‍ക്കൊട്ടും
വിശ്വാസമില്ല .
പ്ലാസ്റ്റിക്‌ ചട്ടിയില്‍
കര്‍മ്മം മറന്ന ബോധി വൃക്ഷം
ആകാശം കണ്ടിട്ടില്ല .
ഡൈ ചെയ്ത ഇലകള്‍
മഴ നനഞ്ഞിട്ടുമില്ല
ഭ്രാന്തമായ വേരോട്ടത്തില്‍
ജഡപിടിച്ചതും
വന്മരം
വെറുമൊരു ചെടിയായ്
ലോപിക്കുന്നതും
നമുക്കേറെ കൌതുകം

അനുബന്ധം
ചാലിയാറില്‍
മത്സ്യങ്ങള്‍ കൂട്ട ആത്മഹത്യ ചെയ്തത്
കടം കുമിഞ്ഞു കൂടിയത് കൊണ്ടല്ല
ഒടുവിലത്തെ ആഗ്രഹം
അല്പം ശുദ്ധ ജലമയിരുന്നന്നു
ആതഹത്യാ കുറിപ്പ്

No comments:

Post a Comment

Note: Only a member of this blog may post a comment.