Ind disable

Tuesday, September 7, 2010

കവിത No:11 ശ്രീ പാര്‍വതി

കടലിനു പറയാനുള്ളത്...
---------------------------------

ശ്രീ പാര്‍വതി

ഒരിക്കല്‍,
ഞാനൊരു കടലായിരുന്നു
അലകളും ചുഴികളുമുള്ള ഒരു കടല്‍
അതിന്‍റെ ഒഴുക്കോ
കാലത്തിനതീതവും.
അന്ന് എനിക്കു മേലേ
വര്‍ണ്ണപ്പക്ഷികള്‍ പറന്നിരുന്നു,
കടല്‍ക്കാറ്റില്‍ സ്വപ്നം
 വില്‍ക്കാന്‍ നടക്കുന്നവര്‍ 
എന്നെ നോക്കി പുഞ്ചിരിച്ചിരുന്നു.
ഇന്നോ,
ആര്‍ത്തലച്ചു വന്ന
എന്‍റെ ഹൃദയരക്തം
എന്നെ ഏകാകിയാക്കുന്നു,
ഈ തീരത്ത് ഞാന്‍
തനിച്ചായിരിക്കുന്നു
ഇവിടെ ഇപ്പോള്‍
ഉണങ്ങാന്‍ വച്ച സ്വപ്നങ്ങളോ
കാത്തിരിപ്പിന്‍റെ മുരളിച്ചയോ ഇല്ല.
ഉള്ളത് ചിന്നിച്ചിതറിയ കുറേ 
സ്വകാര്യതകള്‍ മാത്രം.
ഇനിയുമെത്രനാള്‍ കഴിയനം
ഞാനൊരു കറ്റലാകാന്‍.......
ഇപ്പോള്‍ ഞാന്‍ തീരം തേടിയലയുന്ന 
ഒരു സഞ്ചാരി മാത്രമാണല്ലോ...

No comments:

Post a Comment

Note: Only a member of this blog may post a comment.