Ind disable

Tuesday, September 7, 2010

കവിത No:5 കാവാലം ശശികുമാര്‍

അറിവോണം (കവിത)
-------------------------
കാവാലം ശശികുമാര്‍ 

ഇതിഹാസം
വാക്കു മുറിച്ചില്ലാ ബലി,യപ്പോൾ
മൂന്നടിഭൂമിയളന്നൊരു കുറിയോൻ
മൂന്നാം തൃക്കാൽ വച്ചതു നിറുകയിലതിലോ
ബലിയും ദാനവുമൊന്നായ്ത്തീന്നൂ-
ബലിദാനത്തിൻ വിസ്മയ ചരിതം
പഠിക്കാപ്പാഠങ്ങൾ
മാവേലിനാട്ടിലെ മാനുഷരെല്ലാരും
ഒന്നുപോലെന്നെല്ലാം ചൊല്ലിയിട്ടും
മണ്ണുചോദിച്ചതും മണ്ണുത്യജിച്ചതും
മണ്ണു ചതിച്ചതും വിണ്ണു നാണിച്ചതും
കണ്ണിലൊതുങ്ങുന്ന കാഴ്ചയായിട്ടുമീ-
മണ്ണിനെച്ചൊലി വഴക്കടിപ്പൂ ചിലർ
ഓണം ഇന്ന്
മാവേലിപ്പുണ്യം പാടീ
തറവാട്ടിലെ ഓണവും
തുടങ്ങീ സദ്യതീർന്നപ്പോൾ
ഭാഗംവപ്പിന്റെ ചിന്തകൾ
അമ്മ മക്കളൊടേറ്റേറ്റു
ചേട്ടൻ സോദരനോടുമേ
പാവമച്ഛൻ ഭിത്തിയിന്മേൽ
ചിത്രമായ് തൂങ്ങി വിങ്ങിയോ
ഓണത്തല്ലായിയാഘോഷം
പൂരപ്പാട്ടിന്നകമ്പടി

കിളിപ്പാട്ട്
കിളിക്കൂട്ടിലെ തത്ത ചോദിച്ചൂ-
കുറിയ വാമനനെത്ര ചോദിച്ചൂ?
ഉത്തരം- വെറും മൂന്നടി
വലിയ തമ്പുരാനെത്ര വേണ്ടി വന്നൂ?
- വെറും ആറടി
മൌനത്തിനിടെ ഓലക്കുട ഞരങ്ങി-
ഇദം ന: മമ:

No comments:

Post a Comment

Note: Only a member of this blog may post a comment.