Ind disable

Tuesday, September 7, 2010

ഓര്‍മ്മക്കുറിപ്പ് No:9 രുഗ്മിണി നായര്‍


രുഗ്മിണി നായര്‍ 


ഓണം ഓര്‍മ്മ വരുന്നതുതന്നെ പൂക്കളുടെ വര്‍ണ്ണങ്ങളും സുഗന്ധവും .വര്‍ഷങ്ങളായി സ്വപ്നം കണ്ടതാണ് നാട്ടിലെ ഓണം .അങ്ങിനെ വര്‍ഷങ്ങള്‍ക്കുശേഷം ഓണത്തിന് നാട്ടിലെത്തി .ഓണപൂക്കളവും,പൂവിളിയും ,ഗൃഹാതുരതും ആയിരുന്നെന്റെ ഓണം ,പ്രവാസി മലയാളിയുടെ ഓണാഘോഷത്തില്‍ മാത്രം സീമിത മായിരുന്നു . എന്‍റെ ബാല്യം ,പൂക്കള്‍ പറിച്ചു ഓടി നടന്ന ഓണക്കാലം .,നാട്ടിലെ ഓരോ മണല്തരിക്കും ഒരുപാടു കഥകള്‍ എന്നെ ഓര്‍മ്മിപ്പിക്കനുണ്ടായിരുന്നു .

ഓണം എല്ലാ ആചാരങ്ങളോടും,ഉത്സാഹത്തോടും ,ആഘോഷിച്ചിരുന്ന തറവാടും മുറ്റവും എനിക്കെന്നും സ്വപ്നമായിരുന്നു .. ഒരിക്കലും നാട്ടില്‍ ഓണം ആഘോഷം കാണാത്ത എന്‍റെ മകളിലേക്ക് ,ഓണം ഒരു മറക്കാനാകാത്ത അനുഭവമായി പകര്‍ത്താന്‍ ഞാന്‍ ആശിച്ചിരുന്നു .ഉത്രാടരാത്രിയില്‍ പാണന്റെ ഉടുക്ക്
പാട്ടിനാല്‍ അലിയുന്ന നിലാവ് ,പൂവിളിയുടെ മാറ്റൊലി ,ഇതെല്ലാം എനിക്ക് മധുരം പകര്‍ന്നു .

എനിക്ക് ബാല്യം സമ്മാനിച്ച ഓണത്തിന്റെ അനുഭുതി കള്‍ എന്‍റെ അടുത്ത തലമുറയിലേക്കു പൂക്കളം ,,മാവെലി, പൂജ, അപ്പം ,അട നെധിച്ചു ഞാന്‍അവള്‍ക്കു പുതിയ ലോകം തുറന്നു കാട്ടി ..തൊടിയില്‍ വിരിഞ്ഞ തുമ്പയും ,മുക്കുറ്റിയും ശങ്കുപുഷ്പവുംനാടിന്റെ ഭംഗിയും ,വിശുദ്ധിയും പകര്‍ന്നു നല്‍കി ..അങ്ങിനെ എന്‍റെ ഓണം ഓര്‍മ്മയില്‍ എന്നും ,എനിക്കും അടുത്ത തലമുറക്കും മധുരോധാരമാക്കി .

അങ്ങിനെ ഓണം ,ഇനിയും വരാനിരിക്കുന്ന ഒരു വസന്തകാലത്തിന്റെ ഓര്‍മ്മ സുഖ്ഷിച്ചു ,പിന്നെയും നഗരത്തിലെ ഫ്ലാറ്റിലെ ഗ്രിഹതുരത്തില്‍ ഒരു അങ്കണം,അതില്‍ പൂക്കളം സൃഷ്ടിച്ചു തിരിച്ചുപോന്നു .

No comments:

Post a Comment

Note: Only a member of this blog may post a comment.