Ind disable

Tuesday, September 7, 2010

കവിത No:6 ഹരിദ് ശര്‍മ്മ .കെ.

പ്രപഞ്ച ബിംബം (പ്രതി ബിംബം)
--------------------------------------

ഹരിദ് ശര്‍മ്മ .കെ.


അതിവിപുലതരമഖിലമാനന്ദരൂപമായ്‌
മാമക ചിത്തേ വിളങ്ങും പ്രപഞ്ചമേ
നിന്‍ചടുലമതിമധുരശ്രുംഗാര ഭാവവും
ക്രോധവും പിന്നെയാ ലാസ്യവും ഗോഷ്ഠിയും
കണ്ടറിഞ്ഞീടവേ കേട്ടറിഞ്ഞീടവേ കാണുന്നു
ഞാന്‍ നിന്നെന്‍ കണ്ണാടി രൂപമായ്‌.

അമ്പട ഞാനെന്ന ഭാവമായ് ഗര്‍വ്വോടെ
മസ്തകം പൊക്കും മലകളെ കാണവേ
യമ്പട ഞാനെന്നു തോന്നുന്നിതെന്നിലുമെങ്കിലു
മാഴിയായ് യാഴമായ് സ്നേഹമായ് നിന്നു
ചിരിക്കും കടലിനെയോര്‍ത്തു ഞാന്‍
വ്യാപ്തേന ചിത്തേന സൗമ്യനായ്  തീര്ന്നഹോ.

ഗംഗയും യമുനയും ഗോദാവരിയുമായ്
നാടുനനക്കും നദികളെ കാണവേയെപ്പൊഴോ-
ഞാനെന്ന ബോധവും,നീയെന്ന ബോധവും
ഞങ്ങളും,നിങ്ങളുമൊക്കേയുണര്‍ന്
നു പോയെ-
ങ്കിലുമോര്ത്തു ഞാന്‍ സാഗര സംഗമ-
മന്തിമ ലക്ഷ്യമാകുന്നതിന്‍ കാരണം.

സൗമ്യനായെന്നെത്തഴുകും സമീരണന്‍
ഘോരരൂപംപൂണ്ടു നാശവുമായിടു -
മെങ്കിലുമ്മിവ്വായുവില്ലാതെ കൂട്ടരേ
നമ്മുടെ കാര്യവും കഷ്ടമായ്‌ തീര്‍ന്നിടും.!

മാരിയായ് പെയ്യുന്ന തോയ കണത്തിനെ
കാമിച്ചു നില്‍ക്കുന്ന വേഴാമ്പലേ സ്തുതി
ചെയ്യുന്ന കൂട്ടത്തിലോര്ത്തുപോയിമ്മാരി
പേമാരിയായിത്തിമിര്‍ക്കുന്ന കാലവും.

ആദിത്യനെന്നു മുദിച്ചുയര്‍ന്നീടുന്ന-
തസ്തമിച്ചാനന്ദനിദ്രയെപ്പൂകുവാ
നെ -
ങ്കിലും സമ്പുഷ്ട സേവന ജീവിത
സന്ദേശ മോതുന്നു നിശ്ശബ്ദശബ്ദനായ് .


പാരിതില്‍ കാണുന്നതെല്ലാമടങ്ങിയ
രൂപമാണിപ്പാരിലെല്ലാ പരപ്പിലുമെ-
ന്നിലും നിന്നിലും സര്‍വ്വ ജഗത്തിലും.

ഓര്ത്താലുലകമൊരു കണ്ണാടി മാളിക.!!

അതിവിപുലതരമഖിലമാനന്ദരൂപമായ്‌
മാമക ചിത്തേ വിളങ്ങും പ്രപഞ്ചമേ
നിന്‍ചടുലമതിമധുരശ്രുംഗാര ഭാവവും
ക്രോധവും പിന്നെയാ ലാസ്യവും ഗോഷ്ഠിയും
കണ്ടറിഞ്ഞീടവേ കേട്ടറിഞ്ഞീടവേ കാണുന്നു
ഞാന്‍ നിന്നെന്‍ കണ്ണാടി രൂപമായ്‌.

No comments:

Post a Comment

Note: Only a member of this blog may post a comment.