Ind disable

Tuesday, September 7, 2010

ഓര്‍മ്മക്കുറിപ്പ് No:6 ലതാ പരമേശ്വരന്‍


 ലതാ പരമേശ്വരന്‍


ജാനൂ ……. ആ വിളി കേട്ടാണ് ഇന്നു രാവിലെ ഞാന്‍ ഉണര്ന്നത്…..അപ്പോഴാണ് അതൊരു സ്വപ്നമായിരുന്നെന്ന യാഥാര്ഥ്യം മനസ്സിലായത്…..എല്ലാ ഒണക്കാലത്തും ഞാനവളെ ഒര്‍ക്കാറുണ്ട്…അത്ര പ്രിയപ്പെട്ടവളായിരുന്നു അവളെനിക്ക് എന്റെ കളിക്കൂട്ടുകാരി ജാനകി…….

ശങ്കുണ്ണിയും മീനാക്ഷിയും എന്റെ ഇല്ലത്തിന്റെ തൊട്ടടുത്ത് താമസിക്കുന്നവരാ ….നല്ല അദ്ധ്വാനിയാ ശങ്കു എന്ന് ഞങ്ങള്‍ വിളിക്കണ ശങ്കുണ്ണി പക്ഷെ ഒരു കുഴപ്പം മാത്രം അവനു എന്നും കള്ളു കുടിക്കണം….വീട്ടില്‍ വന്ന് മീനാക്ഷിയായി തല്ലു കൂടെം വേണം…ഈ തല്ലു കൂടല്‍ എന്നും ഉണ്ടായില്ലാച്ചാല്‍ ഒരു രസോല്ല്യാ ന്‍റെ കുട്ട്യെ…അത് അങ്ങനെയാ…..ന്നും പറഞ്ഞ് നാണിച്ച് ചിരിക്കും മീനാക്ഷി….അവര്‍ക്ക് നാലു മക്കളും…മൂത്തവള്‍ ജാനകി..ഇളയതു രണ്ട് ആണും ഒരു പെണ്ണും…ഇവരെല്ലാം കൂടീ നല്ല രസമായിരുന്നു …എന്റെ അനിയന്‍ അപ്പുവിന്‍റെ കൂടെയാ ജാനകിയുടെ രണ്ടാമത്തെ അനിയന്‍…പൂക്കള്‍ പറിക്കാനും പൂ വിളീക്കാനുമൊക്കെ ഇവരെല്ലാരും ഉണ്ടാവും…..

അന്നൊക്കെ എന്റെ ഇല്ലത്ത്(വീട്ടില്‍)ത്രിക്കാക്കരയപ്പനെയാ ഒണത്തിനു വെക്കാറ്…ജാനൂന്‍റെ വീട്ടില്‍ പൂക്കളം ഇടും….എത്ര നന്നായിട്ടാന്നൊ ജാനു അതെല്ലാം ചെയ്യാറ്!!!ഇവിടെയുള്ള ചെത്തിപ്പൂവും മന്ദാരോം ചെമ്പരത്തിയും മഞ്ഞക്കോളാമ്പിയും തുമ്പയുമെല്ലാം ഞാന്‍ എന്റെ പാവാടത്തുമ്പില്‍ ഇട്ട് അവള്‍ക്ക് കൊണ്ടുപോയിക്കൊടുക്കും.ഇതൊക്കെ കൊണ്ടുകൊടുക്കാന്‍ അച്ഛനും അമ്മയും ഉച്ചക്ക് ഉറങ്ങുന്നതുവരെ കാത്തിരിക്കും ഞാനും അപ്പുവും,,,വേലിയുടെ അടിയിലൂടെ ഒരു മരത്തിന്‍റെ കൊമ്പ് വളഞ്ഞ് നില്ക്കുന്നുണ്ട്.അതിനിടയിലൂടെ നുഴഞ്ഞ് പോവും ഞങ്ങള്‍…….ആരെങ്കിലും കാണുന്നതിന്‍റെ മുമ്പെ വേഗം തിരിച്ച് പോരെം ചെയ്യും…ഇതൊന്നും ആരും കാണില്ല്യാന്നാരുന്നു ഞങ്ങള്‍ടെ വിചാരം……ജാനു പറയും ഒടിപ്പൊയ്ക്കോളൂ ട്ടോ ആരും കാണണ്ടാ……തുമ്പി തുള്ളല്‍, ഒളിച്ച്കളീ(സാറ്റ് അടിച്ച് കളീക്ക്യാന്നാ പറയാ)

ഇതൊക്കെയാ ണ്ടാര്ന്നെ അന്നത്തെ ഒണക്കാലത്തെ വിനോദങ്ങള്‍….നല്ല മഴ ഉള്ളപ്പൊ കടലാസ് തോണീയുണ്ടാക്കി കളിക്കും സ്കൂളില്ന്ന്‍ വരുമ്പൊ….കണ്ണാന്തളിയും കാട്ടുകുറിഞ്ഞിയും ഒക്കെയുള്ള വേലിപ്പടര്‍പ്പുകള്‍ ഉള്ള ഇടവഴിയിലൂടെ തെളിനീരൊഴുകുണ്ടാവും ആ കാലങ്ങളീല്‍…തുണിയില്‍ മത്സ്യത്തിനെ പിടിക്കാനൊക്കെ ജാനു കൂട്ടിനുണ്ടായിരുന്നു……അതൊരു കാലം…………………… നഷ്ടപ്പെട്ട സ്വര്‍ഗീയ നിമിഷങ്ങള്‍ ഇനിയൊരിക്കലും തിരിച്ച് വരാത്ത ബാല്യകാലം....
ജാനുവിന്‍റെ അച്ഛനു പറ്റിയ അത്യാഹിതം അവര്‍ടെ കുടുംബത്തിനെ ആകെ ഉലച്ചു….പന വെട്ടാന്‍ കേറിയ ശങ്കുണ്ണി താഴെ വീണു കിടപ്പിലായി……അത് അവര്‍ടെ കുടുംബത്തിന്‍ ഒരു അടിയായിരുന്നു…ആ വീഴ്ചയില്‍ നിന്ന് കര കേറാന്‍ അവര്‍ക്ക് കഴിഞ്ഞില്ല….ജാനു സ്ക്കൂളില്‍ പോക്ക് നിര്ത്തി……..മീനാക്ഷിയാവട്ടെ ഒരു മിണ്ടാട്ടവും ഇല്ലാതെ പഴയ പ്രസരിപ്പും ഉത്സാഹവും ഒക്കെ നഷ്ടപ്പെട്ട് ഒരു ഭ്രാന്തിയെപ്പോലെയായി……എല്ലാ ഭാരവും ജാനുവിന്‍റെ തലയില്‍ ആയി……………….പ്രാരാബ്ധങ്ങളുടെ ഭാണ്ഡം പേറി…. എന്നാലും എന്നും ഞങ്ങള്‍ കാണുമായിരുന്നു……മുഴുപ്പട്ടിണിയാരുന്നു അവള്‍ടെ വീട്ടില്‍ …..എന്നും ഇല്ലത്ത് വന്നിരുന്ന് കരയും….അവിടുന്ന് കിട്ടണ ചോറൂം കറിയും എല്ലാം വീട്ടില്‍ കൊണ്ടുപോയിക്കൊടൂക്കും….

അതിനിടക്കാണ് എനിക്ക് ചിക്കെന്‍പോക്സ് പിടിപെട്ടത്… കുട്ടിക്കാലത്ത് ജാനുവിനു ഈ അസുഖം വന്ന കാരണം ജാനുവായിരുന്നു എന്നെ ശുശ്രൂഷിക്കാന്‍…അവള്‍ എന്റെ ക്ലാസ്സ്‌ പുസ്തകങ്ങള്‍ വായിച്ച് എനിക്ക് എല്ലാം പറഞ്ഞുതരുമായിരുന്നു….എല്ലാം മാറി കുളീക്കാറായപ്പോഴേക്കും എന്റെ തലമുടി മുഴുവന്‍ ജട കെട്ടിയിരുന്നു…..മുടീ മുറിക്കാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ കുറെ കരഞ്ഞു…ഇനി മുടി വരില്ലാ ഒരിക്കലും എന്നായിരുന്നു എന്റെ വിചാരം…അതായിരുന്നു ഇത്രെം സങ്കടാവാന്‍ കാരണം…..

‘’അയ്യെ ങ്ങനെ കരയണതെന്തിനാ ഇതിനീം വളരില്ലെ അമ്മു കരയണ്ടാ ട്ട്വൊ…..ഇടതൂര്ന്ന്‍ മുടി ണ്ടാവൂലൊ ഇത്തിരി ദിവസം കഴിഞ്ഞാ അമ്മൂന് ….”എന്നെ സമാധാനിപ്പിക്ക്യാരുന്നു ജാനു…എന്നെക്കാള്‍ അഞ്ചു വയസ്സെ കൂടുതലുള്ളു എങ്കിലും ഒരമ്മയോ സഹോദരിയോ ഒക്കെ ആയിരുന്നു അവള്‍ എനിക്ക്…….

പതുക്കെപ്പതുക്കെ അവള്‍ എന്‍റെ ഇല്ലത്തെ ഒരു അംഗം പോലെയായീ…..ആ കിടപ്പില്‍ നിന്നും ശംഖു പിന്നെ എഴുന്നേറ്റതും ഇല്ലാ….അതോടെ ആ വിഷമത്തില്‍ മീനാക്ഷി മനസ്സ് കൈ വിട്ടപോലെ ആവെം ചെയ്തു…..തന്റെ ഇളയവരെ മക്കളെപ്പോളെ ജാനു നോക്കാനും തുടങ്ങി…..അങ്ങനെ ഒരു ഒണക്കാലത്ത് ഞാന്‍ ആറിലാരുന്നു ആ കൊല്ലം….
എനിക്കും അപ്പുവിനും ഒണക്കോടീയെടുത്തപോലെ അവര്‍ക്കും (ജാനുവിനും അവര്‍ക്കെല്ലാവര്‍ക്കും)ഒണക്കോടീ കൊടുത്തു അച്ഛന്‍ ഒണത്തിന്‍ അവര്‍ക്ക് വയറു നിറയെ ഭക്ഷണവും കൊടുത്തു….എല്ലാം കഴിക്കെം എല്ലാം കിട്ടെം ചെയ്തപ്പോള്‍ അവരുടെ മുഖത്തെ സന്തോഷം…അതെങ്ങനെ വാക്കുകളിലൂടെ അറിയിക്കും എല്ലാരെയും….അത് പറയാന്‍ എനിക്കു വാക്കുകളില്ല്യാ………………..പിന്നത്തെ കൊല്ലത്തെ ഒണത്തിന്‍ അവരെയാരെയും എനിക്ക് കാണാന്‍ പറ്റിയില്ലാ…………….എവിടെക്കൊ അവരെ ബന്ധുക്കള്‍ വന്ന് കൊണ്ടുപോയീ….അന്ന് ഞാന്‍ കരഞ്ഞ കരച്ചില്‍……അവരെ കൊണ്ടുപോയവരെ ഞാന്‍ കുറെ ശപിച്ചു എന്റെ മനസ്സുകൊണ്ട്….ആ ആറാം ക്ലാസ്സുകാരിക്കറിയില്ലല്ലൊ ജീവിതം എന്താണെന്ന്….

കഴിഞ്ഞ സെപ്റ്റംബര്‍ കാലത്ത് ആ വീടിന്റെ മുന്നിലൂടെ ഞാന്‍ നടന്ന് നീങ്ങിയപ്പോള്‍ എന്‍റെ പ്രിയപ്പെട്ട കൂട്ടുകാരിയെ ഞാന്‍ ഒര്ത്തു……എവിടെയായാലും എന്റെ കൂട്ടൂകാരിയും കുടൂംബവും നന്നായി ജീവിചിരിക്കുന്നുണ്ടാവണേ എന്ന പ്രാര്‍ത്ഥനയോടെ ഇതവസാനിപ്പിക്കട്ടെ…………………………

No comments:

Post a Comment

Note: Only a member of this blog may post a comment.