Ind disable

Tuesday, September 7, 2010

KATHA NO 5 രാഹുല്‍ എന്‍ എം


മാറുന്ന കാലം..  രാഹുല്‍ എന്‍ എം
                     ഇങ്ങനെ വച്ചോണ്ടിരുന്നാല്‍  മതിയോ ? എത്ര നേരമായി ? ആരാ വരാനുള്ളത് ? ഇപ്പോഴെങ്ങാനും എത്തുമോ?. ആ വലിയ വീടിന്‍റെ ചുറ്റിലും ആളുകള്‍ നിറഞ്ഞിരുന്നു, നാട്ടിലെ പ്രധാനിയായ  വെള്ളൂപ്പില്‍ തോമസിന്‍റെ വീട്ടിലേക്കു ആളുകള്‍ ഒഴുകി തുടങ്ങിയിരുന്നു. തോമസേട്ടന്റെ    ഭാര്യത്രേസ്യാമ ചേടത്തി മരിച്ചിട്ട് മുപ്പതു മണിക്കൂറായി ആരൊക്കെയോ വരാനുണ്ടെന്ന് പറഞ്ഞു കാത്തിരിക്കുകയാണ്‌. മക്കളൊക്കെ  അമേരികയിലും മറ്റുമാണ്. എല്ലാവരുമെതണ്ടേ  അവരില്ലാതെ ഒന്നും ചെയ്യാന്‍ പറ്റത്തില്ലല്ലോ. തന്‍റെ തോളത്ത് ഇട്ടിരുന്ന തോര്‍ത്തെടുത് മുഖം തുടച്ചു കൊണ്ട്‌ തോമസേട്ടന്റെ   നിഴലായ വര്‍ഗീസേട്ടന്‍ ഇത് പറയുമ്പോള്‍ കണ്ണുകള്‍ കലങ്ങിയിരുന്നു, വരാന്തയിലെ ചാരു കസേരയില്‍ ത്രേസ്യാമ ചേടത്തിയുടെ മുഖം നോക്കി തോമസേട്ടന്‍ ഇരിക്കുന്നു. "നെടുംബാശേരിയില്‍  എത്തിയിട്ടുണ്ട് , ഇവിടെ വേഗം എത്തും , നമ്മടെ ജോസപ്പും കുഞ്ഞൂഞ്ഞുമാണ് പോയിട്ടുള്ളത് , തോമസേട്ടന്റെ മൂത്തമോന്‍ സണ്ണി വര്‍ഗീസെട്ടനോടു പറഞ്ഞു.
                                                           മൂന്നു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ രണ്ടു വണ്ടിയില്‍ ത്രേസ്യാമ ചേടത്തിയുടെ മക്കളും , മരു മക്കളും, പേര മക്കളും വന്നിറങ്ങി. " വേറെ വണ്ടിയൊന്നും കിട്ടീലെ ചേട്ടായി" എന്ന് തോമസേട്ടന്റെ ഇളയ മോന്‍ ബിനു സണ്ണിയോട് ചോദിച്ചു. വീട്ടില്‍ കയറുന്നത് വരെ എല്ലാവരും ശാന്തതയോടെ നിന്നു വീട്ടില്‍ കയറിയതും ഒരു ബഹളമുതിര്‍ന്നു ആ തറവാടിനെയാകെ  ഞെട്ടിച്ചു. ത്രേസ്യാമ ചേടത്തിയുടെ  മൂന്നാമത്തെ മോന്‍ ബെന്നിയുടെ  മകന്‍ ആ വലിയ നില വിളി കേട്ടു ചെവിയില്‍ വച്ചിരുന്ന ഐ പോഡ് എടുത്തു മാറ്റി. പലരും ത്രേസ്യാമ ചേടത്തിയെ കിടത്തിയ ഫ്രീസെര്‍ കെട്ടി പിടിച്ചു കരഞ്ഞു. കൊച്ചു മക്കളെല്ലാം വീഡിയോ എടുക്കുന്ന തിരക്കിലായിരുന്നു. ഇതെല്ലം കണ്ടു വര്‍ഗീസേട്ടന്‍ അന്തിച്ചു നിന്ന് കുരിശു വരച്ചു.  പള്ളിയിലേക്കുള്ള യാത്രയില്‍ നാട്ടുകാരെല്ലാവരും ഉണ്ടായിരുന്നു, കൊച്ചു മക്കളുടെ ഫോട്ടോ എടുക്കല്‍ കണ്ടു അവരെല്ലാം പരസ്പരം എന്തൊക്കെയോ പറഞ്ഞു. "അമേരികയിലൊക്കെ ഇങ്ങനെയാവും എന്ന് വര്‍ഗീസേട്ടനും കരുതി.
പള്ളിയിലെത്തി അടക്കം കഴിഞ്ഞ്‌ എല്ലാവരും മടങ്ങി. "ഇനി ഞാന്‍ എന്തിനാട ജീവിച്ചിരിക്കുന്നത്‌ ഒന്നുമില്ലായ്മയില്‍ നിന്നും ഇത്രയൊക്കെ ഉണ്ടാക്കിയത് അവള്‍ ഒരാള്‍ ഉണ്ടായതു കൊണ്ടല്ലേ". തോമസേട്ടന്‍ വര്‍ഗീസേട്ടന്റെ ചുമലില്‍ തല വച്ചു കരഞ്ഞു. "അപ്പച്ചാ വാ പോകാം" ബെന്നി തോമസേട്ടന്റെ കൈ പിടിച്ചു പറഞ്ഞു. എല്ലാവരും വീട്ടിലെത്തിയപാടെ കുട്ടികള്‍ ഓടി വന്നു വര്‍ഗീസേട്ടനോടു ചോദിച്ചു? "വര്‍ഗീസ്‌ അങ്കളെ കഴിക്കാന്‍ എന്തെങ്കിലും കിട്ടുമോ ഭയങ്കര വിശപ്പ്‌"? "കുറച്ചു നേരം കാത്തിരിക്ക് ഇപ്പൊ തരാം കേട്ടോ" എന്ന് പറഞ്ഞു വര്‍ഗീസേട്ടന്‍ അവിടെ നിന്ന് പോയി. അയല്‍ പക്കത്തെ വീട്ടില്‍ നിന്ന് കഞ്ഞി കൊണ്ട്‌ വന്നു വിളംബാന്‍ തുടങ്ങിയപ്പോള്‍ , കുറച്ചു പാക്കറ്റ് ന്യൂഡില്‍സ് കൊണ്ട്‌ വന്ന് ബെന്നിയുടെ ഭാര്യ വര്‍ഗീസേട്ടനോടു പറഞ്ഞു "ഇതൊന്നു പിള്ളാര്‍ക്ക് ഉണ്ടാക്കി കൊടുക്കുമോ അതുങ്ങള് കഞ്ഞി കുടിക്കത്തില്ല". അതും വാങ്ങി വര്‍ഗീസേട്ടന്‍ അടുക്കളയിലേക്ക് പോയി.

                                                                   പിറ്റേ ദിവസം ബെന്നി ഒരു സ്കോച്ചുമായി വന്നു അത് തോമസേട്ടന് കൊടുത്തു,"വരുമ്പോള്‍ അപ്പച്ചന് വാങ്ങിയതാ", "ഉം തോമസേട്ടന്‍ ഒന്നു മൂളുക മാത്രം ചെയ്തു, "അവള്‍ സുകമില്ലന്നു അറിഞ്ഞിട്ടും നിനക്കൊക്കെ വരാന്‍ സമയം കിട്ടീല അല്ലെ" തോമസേട്ടന്‍ ബെന്നിയോടു ചോദിച്ചു?. " അത് അപ്പച്ചാ അവിടത്തെ തിരക്ക് പിന്നെ പിള്ളാരുടെ ക്ലാസ് എല്ലാം നോക്കണ്ടേ , പിന്നെ ലീവ് കിട്ടീല അത് കൊണ്ടാ വരാഞ്ഞതു" ബെന്നി തോമസെട്ടനോടു പറഞ്ഞു. "സാരമില്ല നിനക്കും മക്കള്‍ ഉണ്ടല്ലോ അവര്‍ വലുതായിട്ട് നിങ്ങളോടിത് പറയും അപ്പോള്‍ നിനക്കതിന്റെ അര്‍ഥം മനസിലാവും, തോമസേട്ടന്‍ ബെന്നിയെ ഒന്നു നോക്കി". അതൊന്നും ശ്രദ്ധിക്കുന്നില്ല എന്ന മട്ടില്‍ ബെന്നി നിന്നു. അപ്പോള്‍ മുറ്റത്തു നില്‍ക്കുകയായിരുന്ന വര്‍ഗീസേട്ടനെ വിളിച്ചു മുകളില്‍ നിന്നും ബിനു പറഞ്ഞു " വര്‍ഗീസേട്ട അടുത്ത തിങ്കളാഴ്ചതേക്ക് ഞങ്ങള്‍ക്ക് ടിക്കറ്റ്‌ കിട്ടുമോന്നു നോക്കണം". " ഇത്രയും പെട്ടെന്ന് പോണോ ബിനൂ" വര്‍ഗീസേട്ടന്‍ ബിനുവിനോട് ചോദിച്ചു. "ലീവില്ല വര്‍ഗീസേട്ടാ, അവിടെ എല്ലാം കുഴഞ്ഞു മറിയും , അതും പറഞ്ഞു ബിനു അവിടെ നിന്നും പോയി. മക്കള്‍ എല്ലാവരും കൂടി ചാരു കസേരയില്‍ കിടന്നിരുന തോമസേട്ടന്റെ അടുതെത്തി, മൂത്തമോന്‍ സണ്ണി തോമസെട്ടനോടു പറഞ്ഞു "അപ്പച്ചാ ഇവര്‍ക്കെന്തോ പറയാന്‍ ഉണ്ടെന്നു"? "ഉം എന്താ ? തോമസേട്ടന്‍ സണ്ണിയോട്  ചോദിച്ചു?. അതിനു മറുപടി പറഞ്ഞത് തോമസേട്ടന്റെ മോളായ ലില്ലി കുട്ടി ആയിരുന്നു. "അപ്പച്ചാ ഇനി അപ്പച്ചാ ഒറ്റയ്ക്ക് ഇരിക്കണ്ട ഞങ്ങളെല്ലാം പോയാല്‍ അപ്പച്ചാ ഒറ്റയ്ക്കവും അതുകൊണ്ട് അപ്പച്ചന്‍ എന്റെ കൂടെ കൊച്ചിക്ക്‌ പോന്നോ അല്ലെങ്കില്‍ സണ്ണിചായന്റെ  കൂടെ തൃശൂര്‍ക്ക് pokalo". അതുകൊണ്ട് സ്വത്തൊക്കെ  നമുക്ക് അങ്ങ്  വീതിചേക്കാം  അതാവുമ്പോ പ്രശ്നം വരതില്ലല്ലോ? ഒറ്റ ശ്വാസത്തില്‍ ലില്ലി കുട്ടി അത് പറഞ്ഞു നിര്‍ത്തി. "നിങ്ങളുടെ ഉദ്ദേശ്യം അതായിരുന്നു അല്ലെ, ഒന്നും ഇപ്പോള്‍ വീതിക്കുന്നില്ല പോകേണ്ടവര്‍ക്ക് പോകാം". തോമസേട്ടന്‍ ലില്ലി കുട്ടിയെ നോക്കി പറഞ്ഞു. പിന്നെ ആരും ഒന്നും മിണ്ടിയില്ല എല്ലാവരും അകത്തേക്ക് പോയി. "എന്താ വര്‍ക്കീ എന്റെ മക്കളൊക്കെ ഇങ്ങനെ? തോമസേട്ടന്‍ വര്‍ഗീസേട്ടനോടു ചോദിച്ചു?.
                                                             തിങ്കലാഴ്ചയായി എല്ലാവരും 'അപ്പച്ചാ ഞങ്ങള്‍ പോയി വരാം എന്ന് പറഞ്ഞു ഇറങ്ങി'. തോമാസേട്ടനും വര്‍ഗീസേട്ടനും അതും നോക്കിയിരുന്നു. അവര്‍ ഗേറ്റ് കടന്നു പോയപ്പോള്‍ തോമസേട്ടന്റെ കണ്ണില്‍ നിന്നു ഒരിറ്റു കണ്ണ് നീര്‍ അടര്‍ന്നു വീണു..............
ഏതാണ്ട് ഒരു മാസം കഴിഞ്ഞപ്പോള്‍ തോമസേട്ടന്‍ തന്‍റെ മക്കള്‍ക്ക്‌ ഫോണ്‍ ചെയ്തു പറഞ്ഞു "സ്വത്തു വീതം വെക്കണം അടുത്ത മാസം ഒന്നിന് എല്ലാവരും ഇവിടെ എത്തണം". വാഗീസേട്ടന്‍ തോമസെട്ടനോടു ചോദിച്ചു" അവര്‍ക്ക് വരാന്‍ ലീവ് കിട്ടുമോ, ജോലിയൊക്കെ ഉള്ളവരല്ലേ? , അതിനൊന്നും തോമസേട്ടന്‍ പറഞ്ഞില്ല. കൃത്യം ഒന്നാം തീയതി ആയപ്പോള്‍ മക്കളെല്ലാം എത്തി, "സ്വന്തം അമ്മച്ചി മരിക്കാന്‍ കിടന്നപ്പോള്‍ ഒന്നു കാണാന്‍ വിളിച്ചപ്പോള്‍ നിനക്കൊന്നും സമയമില്ല ഇപ്പൊ എവിടുന്നു കിട്ടി ഈ സമയം" തോമസേട്ടന്‍ അവരോടു ചോദിച്ചു?. അവരാരും ഒന്നും മിണ്ടിയില്ല. "അവരവര്‍ക്ക് വേണ്ടത് എന്താണെന്നു വച്ചാല്‍ പറഞ്ഞോ തന്നേക്കാം പിന്നെ അതിന്റെ പേരില്‍ നിങ്ങള്‍ തമ്മില്‍ അടി ഉണ്ടാവാന്‍ പാടില്ല, തോമസേട്ടന്‍ അവരോടു പറഞ്ഞു. മക്കളെല്ലാം മണി മണി പോലെ എല്ലാം പറഞ്ഞു. " ഓഹോ ഇതൊക്കെ നിങ്ങള്‍ നേരത്തെ തീരുമാനിച്ചു വച്ചതാണ് അല്ലെ, ഉം നാളെ തന്നെ ചെയ്യാം, പക്ഷെ ഈ വീടും , ഇതിന്റെ ചുറ്റിലുമുള്ള സ്ഥലവും ആര്‍ക്കും ഞാന്‍ തരില്ല"  അതും പറഞ്ഞു തോമസേട്ടന്‍ അവിടെ നിന്നു ഇറങ്ങിപ്പോയി. അപ്പോള്‍ തന്നെ മക്കളെല്ലാം തങ്ങള്‍ക്കു കിട്ടാന്‍ പോവുന്ന വസ്തുക്കളെ സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ തുടങ്ങി, അതിലൊരാള്‍ ആരോടോ വിളിച്ചു ചോദിക്കുന്ന കേട്ടു " ഈ ഏരിയയില്‍ ഇപ്പൊ സെന്‍റിന് എത്രയാ വില?. വര്‍ഗീസേട്ടന്‍ അത് കേട്ടു കുരിശു വരച്ചു ത്രേസ്യാമ ചേടത്തിയുടെ ഫോട്ടോയിലേക്ക്‌ നോക്കി നിന്നു...  

No comments:

Post a Comment

Note: Only a member of this blog may post a comment.