Ind disable

Tuesday, September 7, 2010

കവിത No:15 കണ്ണന്‍ തട്ടയില്‍

ഒരു സംശയം
-------------------
കണ്ണന്‍ തട്ടയില്‍ 
 

ആദ്യമായ്, 
ഉള്ളുതുരന്നെഴുതിയ വാക്കിന്
നിന്റെ അതേ മുഖം.
വിരലുകള്‍ വിറച്ചിരുന്നു.
വാഴക്കൂമ്പിലിരുന്ന്  
ആര്‍ത്തിയോടെ ,
തേന്‍ നുകരുന്ന കുരുവികള്‍.
ലോല ചര്‍മങ്ങളെ,
ഞെരുടിയമര്‍ത്തുമ്പോള്‍ 
എന്തൊരാവേശം !
പക്ഷെ. . . . . 
മോങ്ങുന്ന മനസിനു
നീ പകര്‍ന്നതു
പേ പിടിച്ച തുള്ളികള്‍.
വീണ്ടും  വീണ്ടും വലാട്ടിവന്നിട്ടും. . . . ?
ചങ്ങലക്കിട്ട ചങ്കിലിരുന്ന്,
കല്ലേറുകൊണ്ട്,
ചിലതു പഴുത്തളിയുന്നു. 
പൊട്ടിയകലുന്ന പട്ടങ്ങളെപ്പോലെ, 
അതിര്‍ത്തി വിട്ടകലുന്ന വാക്കുകള്‍.
നാനാര്‍ത്ഥതലങ്ങളിലെത്തി,
ഉടുതുണി ഉരിഞ്ഞു പല്ലിളിച്ച്. . .
ഓമനേ, ഒരു സംശയം, ?
നിനക്കുതന്നെയോ,
ഞാനെന്റെ ചങ്കു പകുത്തുതന്നത്. . . . . !

No comments:

Post a Comment

Note: Only a member of this blog may post a comment.