Ind disable

Tuesday, September 7, 2010

ഓര്‍മ്മക്കുറിപ്പ് No:2 ജെനിറ്റ് ജോബ്‌

ഓര്‍മയിലെ എന്റെ ഓണം  ജെനിറ്റ് ജോബ്‌

                  ഇന്നിപ്പോള്‍ ഇതാ വീണ്ടും ഒരു ഓണക്കാലം കൂടി വന്നു ചേര്‍ന്നിരിക്കുന്നു . മാവേലിയെ നമ്മള്‍ മലയാളികള്‍ ഓര്‍ക്കുന്ന ഒരേയൊരു സമയം . മൂന്നു വര്‍ഷങ്ങള്‍ക്കു മുന്പ്  ഒരു തിരുവോണ നാളില്‍  ആണ് ഞാന്‍ എന്റെ പ്രവാസി ജീവിതത്തിലേക്ക്  വീടിന്റെ പടിയിറങ്ങിയത് . അതായിരുന്നു എന്റെ വീട്ടില്‍ ഞാന്‍ ആഘോഷിച്ച എന്റെ അവസാനത്തെ ഓണം. അതിനു ശേഷം ഞാന്‍ ഇവിടെ ആഘോഷിച്ചതോന്നും ഓണത്തിന്റെ അനുഭൂതി നല്‍കുന്നവ ആയിരുന്നില്ല . പേപ്പര്‍ പാത്രങ്ങളില്‍ സ്പൂണും ഫോര്‍ക്കും ഉപയോഗിച്ച് ഓണ സദ്യ കഴിക്കാനായിരുന്നു യോഗം. 

                  എനിക്ക് ഓണത്തെ കുറിച്ച് ഓര്‍മ വരുന്നത് ഹൈ സ്കൂളില്‍ പഠിക്കുമ്പോള്‍  മുതലുള്ള ഓണാഘോഷങ്ങള്‍ ആണ് . അന്ന് ഓണപ്പരീക്ഷ കഴിനുള്ള ദിവസമാണ് സ്കൂളില്‍ ഓണാഘോഷം. കുട്ടികള്‍ എല്ലാം അതിരാവിലെ തന്നെ കുളിച്ചൊരുങ്ങി ശേഖരിക്കാവുന്നത്ര പൂവുമായി എട്ടു മണി ആകുമ്പോളെക്കും സ്കൂളില്‍ എത്തും.  വരുന്ന  വഴിക്ക്  ചില വീടുകളില്‍ നിന്ന് പൂ കട്ട് പറിക്കുന്ന വിരുതരും ഉണ്ട് . ക്ലാസ്സിലെ എല്ലാ കുട്ടികളും പണം പിരിച്ചു കുറച്ചു പൂ വാങ്ങാനുള്ള ഏര്‍പ്പാടും ചെയ്യുമായിരുന്നു . ഓരോ ക്ലാസ്സുകളും തമ്മില്‍ പൂക്കാല മത്സരത്തില്‍ ഒന്നാം സ്ഥാനം നേടാനുള്ള വാശിയേറിയ മത്സരമായിരുന്നു.  അതിനു ശേഷം ചില കലാപരിപാടികള്‍ ഒക്കെ ഉണ്ടാകും . പിന്നീടാണ് രസകരമായ് മത്സരങ്ങള്‍ . ഒരിക്കല്‍ കാലം തല്ലി പൊട്ടിക്കല്‍ [ഉറിയടി ] മത്സരത്തിന്റെ ഇടയ്ക്കു ഒരു രസകരവും കുറച്ചു വേദന ഉളവാക്കുന്നതും ആയ  ഒരു സംഭവം ഉണ്ടായി.  ഒരു കറുത്ത തുണിക്കഷണം  കൊണ്ട് കണ്ണ് മൂടി കെട്ടി ആണ്  കുട്ടികളെ മത്സരത്തില്‍ പങ്കെടുപ്പിക്കുക . സ്കൂളിലെ കുറച്ചു ക്രൂരനായ ഒരു അദ്ധ്യാപകനായിരുന്നു ആ വര്‍ഷം മത്സരത്തിന്റെ ചുമതല. ആ അദ്ധ്യാപകന്‍ ഒരു മണിയും കിലുക്കി കൊണ്ട് ഇവര്‍ക്കിടയിലൂടെ  നടന്നു കൊണ്ടിരുന്നു .  ഒരു കുട്ടിക്ക് കുറച്ചു കണ്ണ് കാണാമായിരുന്നു എന്ന് തോന്നുന്നു . അവന്‍ ആ അധ്യാപകന്റെ തലയ്ക്കു നോക്കി തന്നെ ഒന്ന് കൊടുത്തു. രക്തം വന്ന അധ്യാപകനെ മറ്റുള്ളവര്‍ അടുത്തുള്ള ആസ്പത്രിയില്‍ എത്തിച്ചു . അടുത്ത വര്‍ഷം ആ മത്സരം ആ സ്കൂളില്‍ ഇല്ലായിരുന്നു . പിന്നെയും രസകരമായ പല മത്സരങ്ങളും ഉണ്ടായിരുന്നു . ബലൂണ്‍ ചവിട്ടി പൊട്ടിക്കല്‍  മത്സരത്തില്‍ പല തടിയന്മാരുടെയും ചവിട്ടു ഈയുള്ളവനും കുറെ കിട്ടിയിട്ടുണ്ട് . . അതിനു ശേഷം ഓരോ ക്ലാസ്സിലെ കുട്ടികള്‍ തമ്മിലുള്ള വടം വലിയും ജയിക്കുന്ന ക്ലാസ്സിലെ കുട്ടികളും അധ്യാപകരും തമ്മിലുള്ള വടം വലിയും ഒക്കെ ഉണ്ടായിരുന്നു . പായസം കൂട്ടിയുള്ള ഒരു ഓണ സദ്യയോടെ ആയിരുന്നു  പരിപാടികള്‍ അവസാനിക്കുന്നത്‌ . കുട്ടികള്‍ എല്ലാവരും പത്തു ദിവസം കിട്ടുന്ന അവധി ആഘോഷിക്കാനായി   തയാറായി വീട്ടിലേക്കു  പോകും .
 
ഓണത്തിന് ദിവസങ്ങള്‍ക്കു മുന്പേ തന്നെ വീടിനടുത്തുള്ള ക്ലബ്ബില്‍ മത്സരങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ തുടങ്ങും . അതിന്റെ പേരില്‍ സംഭാവന  പിരിവും ഉണ്ടാകും . ഓണക്കാലത്തെ ചിലരുടെ വട്ട ചിലവുകള്‍ ആ വഴിക്ക് അങ്ങ് നടക്കും.  തിരുവോണ ദിവസം ഉച്ചക്ക് ശേഷം ആയിരിക്കും മത്സരങ്ങള്‍ . വടം വലി കൂടാതെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടി ഉള്ള നിരവധി മത്സരങ്ങള്‍ വരെ ഉണ്ടാകും. സ്പൂണില്‍ നാരങ്ങ വച്ച് കൊണ്ടുള്ള ഓട്ടവും . കുപ്പിയില്‍ വെള്ളം നിറക്കല്‍, കസേരകളി   തുടങ്ങിയവയാണ് മത്സരങ്ങള്‍ ഒരിക്കല്‍ ആദ്യമായി അവിടെ ഒരു മത്സരം നോട്ടീസ്സില്‍ കണ്ടു . സുന്ദരിക്ക് പൊട്ടു തൊടല്‍ . ഇത് കണ്ടയുടന്‍ ആളുകള്‍ തമ്മില്‍ ചര്‍ച്ചയായി. ആരായിരിക്കും ആ സുന്ദരി ?  പല പേരുകളും ഉയര്‍ന്നു വന്നു . ഒട്ടു മിക്ക യുവാക്കളും ചില കിളവന്മാര്‍ വരെയും മത്സരത്തിനു പേര് കൊടുത്തു . ആ വര്‍ഷം ഏറ്റവും കൂടുതല്‍ ആളുകള്‍ പേര് കൊടുത്ത മത്സരവും അതായിരുന്നു . മത്സര ദിവസ്സം ആ നാട്ടിലെ ഏതോ ഒരു സുന്ദരിയെ പ്രതീക്ഷിച്ചു നിന്നിരുന്ന  എല്ലാവരും ഞെട്ടി. പൊട്ടു തൊടാന്‍ കിട്ടിയത് ഏതോ ഒരു കടയുടെ കലണ്ടറില്‍ നിന്ന് മുറിച്ചെടുത്ത സുന്ദരിയുടെ ചിത്രമായിരുന്നു. കണ്ണ് കെട്ടി ആയിരുന്നു പൊട്ടു തൊടണ്ടിയിരുന്നത് . പലരും സുന്ദരി ചിത്രത്തിന്റെ മൂക്കിലും വായിലും മുതല്‍ പറയാന്‍ പറ്റാത്ത പല സ്ഥലങ്ങളിലും വരെ പൊട്ടു തൊട്ടു . കഴ കയറ്റം എന്നാ മത്സരവും കാണാന്‍ രസമുള്ളത് ആയിരുന്നു  ചെത്തി മിനുക്കി എണ്ണ തേച്ച്  നിര്‍ത്തിയ ഒരു മരത്തുണില്‍  ആയിരുന്നു കയറേണ്ടത് പലരും ഒരു മീറ്റര്‍ ഉയരത്തില്‍ എത്താന്‍ വരെ പാട് പെടുന്നുണ്ടായിരുന്നു 
 
എന്റെ അവസാനത്തെ നാട്ടിലെ ആ ഓണ ദിവസം  ഇ മത്സരങ്ങള്‍ ഒന്നും കാണാന്‍ സമയമില്ലായിരുന്
നു. ചെന്നെയില്‍ പിറ്റേന്ന് രാവിലെ എത്തണം അവിടെ നിന്നാണ് ഫ്ലൈറ്റ് . മൂന്നു മണിക്കാണ് ചെന്നൈ പോകുന്ന ട്രെയിന്‍ പുറപ്പെടുന്നത് . അന്ന് അമ്മ ഉണ്ടാക്കിയ എല്ലാ വിഭവങ്ങളും ഉപ്പേരിയും പായസ്സവും ഒക്കെ ചേര്‍ത്ത്  വിഭവ സമൃദ്ധമായ ഒരു സദ്യയും കഴിച്ച്‌ ഞാന്‍  യാത്ര പറഞ്ഞു. തിരുവോണ ദിവസ്സം മനോ വിഷമത്തോടെ പടിയിറങ്ങിയ  എന്നെ അലട്ടിയിരുന്നത്  ഞാന്‍ പോകുന്നത് ഒരു യുദ്ധ ഭൂമിയിലെക്കാണ് എന്നതിനേക്കാള്‍   എനിക്ക് മറ്റുള്ളവരോടൊപ്പം ഓണം ശരിയായി ആഘോഷിക്കാന്‍ സാധിച്ചില്ലല്ലോ എന്നതായിരുന്നു

No comments:

Post a Comment

Note: Only a member of this blog may post a comment.