"മാവേലി നാടു വാണീടും കാലം
മാനുഷരെല്ലാരുമൊന്നു പോലെ"..
എന്ന് പാടി നടന്നിരുന്ന ആ ഓണക്കാലം ഒരിക്കല്‍ കൂടി നമ്മിലേക്ക് നടന്നടുക്കുന്നു. പൂക്കളവും തുമ്പി തുള്ളലും ഊഞ്ഞാലാട്ടവും ഉറിയടിയും ഒക്കെ ആഘോഷിച്ചിരുന്ന ആ പഴയ ഓണക്കാലം.
ഒരിക്കല്‍ കൂടി നമുക്കാ ഓണക്കാലത്തേക്ക് മടങ്ങി പോകാം. സ്നേഹത്തിന്റേയും സന്തോഷത്തിന്റേയും സാമാധാനത്തിന്റേയും ആ കാലത്തേയ്ക്ക് ഇത്തവണ നമുക്ക് നമ്മുടെ "ഊഞ്ഞാലി"നോടൊപ്പം സഞ്ചരിക്കാം.
ഊഞ്ഞാല് കമ്മ്യൂണിറ്റി ഒരുക്കുന്ന ഓണാഘോഷത്തിലേക്ക് ഏവര്‍ക്കും ഹൃദയം നിറഞ്ഞ സ്വാഗതം.
No comments:
Post a Comment
Note: Only a member of this blog may post a comment.