Ind disable

Tuesday, September 7, 2010

കവിത No:10 രാജീവ്‌ രാജഗോപാലന്‍

ഓണനിലാവ്
------------------
രാജീവ്‌ രാജഗോപാലന്‍
     

അറിയുന്നുവോ നിങ്ങൾ ഈ ഓണനിലാവിനെ
      അതു നിങ്ങൾ നിങ്ങളെത്തന്നെ തിരയുന്നതിനാലല്ലേ?
ചതുരംഗപലകമേൽ നീക്കിയും ചാടിച്ചുമോടിത്തളർന്നുനീങ്ങിയും
      ഗതകാലസ്മരണകളെ ഊട്ടിയുറപ്പിക്കാനും അതുപിന്ന

 ഊറ്റം കൊണ്ടു പറഞാർക്കാനും  മെല്ലെ നൊമ്പരപ്പെടാനും
       മറവിയുടെ ശൽക്കങ്ങളെ കൂട്ടുപിടിച്ചുതിർത്തെറിഞകന്നു
 ഇനിയെന്തുബാക്കിയെന്നുചൊദിച്ചരുമത്വംഭാവിക്കാനും
       കപടലോകത്തിന്റെ,നിശ്‌ചേതനത്വത്തിന്റെ  മരവിപ്പു മാറ്റാൻ

 ലഹരിയുടെപുകമഞ്ഞിലേക്കൂളിയിട്ടൊളിച്ചുറങ്ങിയിയുണർന്നും
       ഒരുമൺചെരാതിന്റെ വെള്ളിവെളിച്ചത്തിനപ്പുറംനീണ്ടുപോകില്ലെ
ന്നാകിലുമീയാത്രയിതിങ്ങനെയലസമായ് , നിരർത്ഥകമായ് നീട്ടി
      നിവർത്തിച്ചുപോകുന്നതെന്തിനെന്നറിയില്ലെന്നു നീ ഭാവിക്ക

കാണാതെയറിയാതെ കൈക്കുമ്പിളിലെടുക്കാതെ വെറുതേയെന്നോർത്തു
      കൈവിട്ടു കളഞ്ഞോരോ സ്നേഹകണികകളെയും ഇനിയെന്നു നീ
തിരിച്ചറിഞ്ഞെടുത്തു മനസ്സോടുചേർത്തുവച്ചു പരിതപിച്ചാശ്വസിക്കും
     നഷ്ടങ്ങളെയൊർത്തു വിലപിക്കാൻ നിനക്കിനി പദസമ്പത്തുവേണ്ട.

തുമ്പയും തെച്ചിയും പിച്ചകപ്പൂക്കളും ചന്തംതികച്ചു ചെമ്പരത്തിപ്പൂക്കളും
     മന്ദാരവും,കുറുമുല്ലയുംവിരിയിച്ചൊരു  ചിങ്ങപ്പുലരിയിനിയും വന്നുചേരും
പഞ്ഞം പറഞ്ഞകന്നകർക്കിടകത്തിനപ്പുറം നിനക്കായും എനിക്കായും.
    കാതോർക്കയതിനായ് നിൻസ്വത്വത്തെ നീ പണയപ്പെടുത്തിയില്ലെങ്കിൽ.!

പുലരിതൻകുളിരിന്റെ നറുമഞ്ഞു വാരിപ്പുതച്ചുറക്കംനടിച്ച താഴ്‌വാരങ്ങളെ
    തേടിചെറുകാറ്റുവരും, പൂത്തുമ്പിവരും, മലർമന്ദഹാസങ്ങളൊത്തുവരും
വസന്തത്തിൻ നറുപുഞ്ചിരികളൊത്തുവരുമ്പോഴും നീയറിയില്ല നിന്റെ നഷ്ടം.. !
    കഷ്ടം നീയിന്നുമറിയാതെ പുഞ്ചിരി നടിച്ച് അഹങ്കരിച്ചിരിക്കുന്നുണ്ടാവും.

 ഇന്നലയെ നീയെന്നോ പുശ്ചിച്ചുതള്ളീയകന്നിരിന്നു, ഇന്നിന്റെ നേർക്കും
      നീ മുഖം വക്രിച്ചു പിടിച്ചു. കാരണം നീ നാളെയുടെ സായൂജ്ജ്യത്തെ
 സ്വപ്നത്തിൽ പ്രാപിച്ചു വശംകെട്ടുപൊയിയിക്കാം നാളേയുമതു വെറും
       സ്വപ്നമായിരിക്കില്ലന്നു നീ വെറുതേ സ്വപ്നം കണ്ടിരുന്നോളൂ  പാവം!
ഉള്ളിലെ സ്നേഹത്തെ സമുദ്രത്തിലേക്കൊഴുക്കാതെ അതുതന്നെ സമുദ്രമായി
       ത്തീർത്തെടുക്കൂ സ്നേഹത്തിൻ നീരുറവകൾ നിന്നിലേക്കൊഴുകിവരുന്നതു
നിനക്കുതിരിച്ചറിവാകും, സാന്ത്വനമാകും, അസ്തിത്വത്തിലെക്കുള്ള നേർവഴി
      നിനക്കു നിന്നിലേക്കള്ള മടക്കയാത്രയുടെ പ്രചോദനവുമതു തന്നെയായേക്കാം

പുലരിയേയും,പൂവിനേയും,പൂമ്പാറ്റയേയും, പുൽകൊടിത്തുമ്പിനേയും സ്നേഹിച്ച്
       ചെറുകാറ്റിനേയും, മഴയേയും, മണ്ണിനെയും, മരങ്ങളേയും സ്നേഹിച്ച്
സ്വത്വചേതനയേയും,മലയാളത്തേയും, പിന്നെ നീ  നിന്നെത്തന്നേയും
     സ്നേഹിക്കുമ്പോൾ  ഈ ഓണനിലാവ്  നിറവായ് നിന്നിലേക്കിറങ്ങിവരും……

No comments:

Post a Comment

Note: Only a member of this blog may post a comment.