Ind disable

Tuesday, September 7, 2010

കവിത No:7 ജ്യോതിര്‍മയി ശങ്കരന്‍

ഓണം നഗരത്തില്‍
-----------------------
ജ്യോതിര്‍മയി ശങ്കരന്‍ 


ഓണം എത്തിയെന്നറിഞ്ഞു
നഗരത്തിന്റെ മുക്കിലും മൂലയിലും
ഞാൻ തിരയുകയായിരുന്നു

കറുത്തും മെലിഞ്ഞും 
തൂങ്ങിക്കിടക്കുന്ന പഴക്കുലകൾ 
എന്നെ നോക്കി പല്ലിളിച്ചു
    
പൊടിപുരണ്ട പ്ലാസ്റ്റിക് പായ്ക്കറ്റുകളിൽ  കിടന്ന  
വറത്തുപ്പേരിയും പപ്പടവും
ദയ യാചിച്ചു.

വിലകൂടിയ പായ്ക്ക്റ്റുകളിലെത്തിയ

റെഡിമെയ്ഡ് കാളനും പുളീഞ്ചിയും

 ഉതിർത്തഗന്ധം അരോചകമായി

   

   നഗരത്തിലെ രമ്യഹർമ്മത്തിനായി                  
   നാട്ടിൽ ഞാൻ കുരുതി കൊടുത്തവയെല്ലാം
   ഒന്നിച്ചെത്തി എന്നെ ശപിച്ചാലും
   ഫൈസ്റ്റാർ ഹോട്ടലൊരുക്കുന്ന ഓണസ്സദ്യയും
   ഓണത്തപ്പനും ഓണപ്പൂക്കളവും
   ഞാൻ എന്റെ മക്കൾക്കായി ഒരുക്കുന്നുണ്ടല്ലോ?

No comments:

Post a Comment

Note: Only a member of this blog may post a comment.