Ind disable

Tuesday, September 7, 2010

കവിത No:8 ഷിലിന്‍ വി എസ്

കൂട്ടുക്കാരാ...
--------------------
ഷിലിന്‍ വി എസ് 
ഞാന്‍ വരച്ച വരകളെല്ലാം വ്യെര്‍ത്ഥം,
വരയെക്കാളും വേണം തലവര മെച്ചം,
വരയത്രെ വരുമാന രഹിതം!
വര,വര,തലവര-പിന്നെ തലയില്‍ നര മെച്ചം!
കാരണം കൂടാതെ എന്നെ എതിര്‍ക്കുന്നവര്‍,
എന്റെ തലമുടിയിഴകളെക്കാള്‍ കൂടുതലാണ്.
എങ്ങോട്ടോടി ഒളിച്ചാലും വെറുതെ വിടില്ല ,
ചിലര്‍,അവര്‍ക്ക് തല്ലാനുള്ള ചെണ്ടപുറം ഞാന്‍.
വര വേണം മാസികയ്ക്ക്‌,
ആളുകള്‍ ചിരിയ്ക്കേണം,രസിയ്ക്കേണം!
'പ്രതിഫല'മെന്നൊരു വാക്കോ?
അതപരിചിതമെന്നെ  പത്രമുതലാളി!
ചുറ്റും ചോദ്യചിഹ്നം..
എന്തു നേടി,യെത്രകിട്ടിയെന്നോരെ ചോദ്യം. 
വര    കൊണ്ടെങ്ങനെ  കര കേറും?
ഡീല്‍ ഓര്‍ നോ ഡീല്‍ പോലെന്‍ ജീവിതം.
ചാനല്‍ തുറന്നാല്‍ പിള്ള തള്ളമാരുടെ
റിയാലിറ്റി ഷോകള്‍,കോപ്രായങ്ങള്‍,
പേകൂത്ത്‌ വേഷങ്ങള്‍!
മുലപാല്‍ നുണയും കൊച്ചനോരുത്തന്‍
നാല്‍പതു ലക്ഷം നേടുമ്പോള്‍
നാല്പതുക്കാരന്‍ ഞാനന്തം വിട്ടങ്ങ്
കുന്തം വിഴുങ്ങുന്നു.
പട്ടിണി കിടന്ന്‌ ചാവട്ടെ,യീയുള്ളോന്‍,
അപ്പോക്കാണാം,പരിവാരം;
എന്‍ പേരിലുമനുശോചന,മവാര്‍ഡുദാനം!
മടിക്കാതെ വാങ്ങണം നീ ചെക്കും ഷീല്‍ഡും,
അതിലല്പം പൊട്ടും പൊടിയും
എന്‍ വീട്ടിലേക്കും,കൂട്ടുക്കാരാ..

No comments:

Post a Comment

Note: Only a member of this blog may post a comment.