Ind disable

Tuesday, September 7, 2010

KATHA NO 7 രാജീവ്‌ രാജഗോപാലന്‍

ഇനിയും ഓണനാളുകള്‍ രാജീവ്‌ രാജഗോപാലന്‍


         സന്ധ്യയാകുന്നു…… ഇനിയും നാലു ദിവസങ്ങൾ കൂടി.  തിരുവൊണമെത്താൻ!  ഇത്തവണ  തിരുവോണമാകുമോ ?  അതൊ  തീരാവേദനയാകുമോ?  ഓണക്കാലത്തിന്റെ   ഒരു ഉന്മേഷവും പ്രസരിപ്പും  ഇല്ലാത്ത ഈ ഓണക്കാലം. കടന്നു പോയ ഒരുപാട് ഓണനാളുകളുടെ  പൂക്കാല വസന്തം  മനസ്സിലേക്കു  കുളിർമഴ  പെയ്യിക്കുന്നുവെങ്കിലും  മനസ്സിനെ മുക്കിതാഴ്ത്തുന്ന വേദന കളുടെ  അഗാധ ഗർത്തങ്ങളിലേക്കു വന്നെത്താൻ, ഒരു ചെറു സാന്ത്വനം നൾകാനെങ്കിലും അവയ്ക്കു സാധിക്കുമോ? ഇല്ലെന്ന് അറിയാമായിരുന്നിട്ടും അങ്ങനെ കൊതിച്ചു. മനസ്സിനു ഒരുതരി ആശ്വാസംലഭിക്കാൻ
അത്യധികം ആരാധനയോടെ,അതിലേറെ പ്രണയത്തോടെ മനസ്സിലേക്കു ചെക്കേറിയവൾ. ഒരായിരം  ജന്മത്തിന്റെ  പ്രണയ വർണ്ണങ്ങൾ മുഴുവനും പകർന്നു നൾകിയവൾ  ചിന്തകളിലും,ചേതനയിലും ഉണർവ്വായും ഉത്സാഹമായും നിറഞ്ഞുനിന്നവൾ ഒരു നിമിഷാർദ്ധം പോലും മനസിൽ നിന്നകന്നു പോകാത്തവൾ. നിമിഷാർധങ്ങളുടെ  ഇടവേളകൾ പോലും എനിക്കായി മാറ്റിവെച്ചവൾ.  അവളില്ലാത്ത,  അവളുടെ അനിതരമായ സാന്നിധ്യം  നിറവേകാത്ത ഒരു ഓണം എനിക്കാഘോഷിക്കുവാനാകുമോ?മനസ്സിൽ നിന്നു കണ്ണുകളിലേക്കു പടർന്നുകയറുന്ന     നനവിനെ മനപൂർവ്വം തടഞു. അമ്മയുടെ മുന്നിലേക്കു നടന്നെത്തുമ്പോൾ മുഖത്ത്  പ്രസരിപ്പ് വരുത്താൻ ഏറെപണിപ്പെട്ടു സ്നേഹാധിക്യങ്ങളോടെ, വാത്സല്യതോടെ തഴുകുമ്പോഴും അമ്മയുടെ  കണ്ണുകൾ എന്റെ മുഖത്തെ വ്യസനം   തിരിച്ചറിഞിരിക്കാം.  കുഞ്ഞുനാൾ  മുതലേ അവയെല്ലാം എന്റെ മുഖത്തു  നിന്നു മനസ്സിലാക്കാൻ അമ്മയ്ക്കു ഒന്നും എന്നോട് ചോദിക്കേണ്ടിയിരുന്നില്ല.
 അടുത്ത് എന്താണു അമ്മ ചൊദിക്കാൻ പോവുക എന്നറിയാമായിരുന്ന  ഞാൻ  അമ്മയെ അതിനു  അനുവദിക്കാതെ ചേർത്തണച്ച് അകത്തേക്കു നടന്നു. അമ്മയ്ക്കും അച്ഛനും വേണ്ടി എടുത്ത ഓണക്കോടിയും സമ്മാനങ്ങളും കൈമാറുമ്പോൾ, പണിപ്പെട്ടു വരുത്തിയെടുത്ത ചിരിയും
പ്രസരിപ്പും മാഞ്ഞുപോകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചു. വരും ഓണനാളുകളിൽ വീട്ടിൽ നിന്നു വിട്ടു നിൾക്കേണ്ടി വരും അതിനു എന്തു കള്ളം പറയുമെന്നോർത്ത്  മനസ്സു വേദനപ്പെടുന്നുമുണ്ട്.
                     രാവിലേ തന്നെ വീട്ടിൽ നിന്നും  തിരിച്ചു മടങ്ങുമ്പോൾ  നനവു പടരുകയായിരുന്ന അമ്മയുടെ കണ്ണുകളേയും, തേങ്ങലടക്കി നിർത്തി നെടുവീർപ്പിട്ടു നിന്ന അമ്മയുടെ മുഖവും കണ്ടില്ല
എന്നു നടിച്ചു. ഇനിയുള്ള നിമിഷങ്ങൾക്കു ദൈർഘ്യം കുറവാണ്. അവളുടെ  അരികിലെത്തി ആ കണ്ണുകളിലേക്കു  നോക്കി ഒരു ജന്മം  കൊണ്ടു  പറഞാൽ തീരാത്ത സ്നേഹവായ്പുകൾ പകരണം
കൂടെ കൂട്ടാൻ വൈകിയതിനു മാപ്പു പറയണം, ഇനിയുള്ള നാലുകളിലും അവൾ മാത്രം മനസ്സിൽ നിറഞ്ഞു നിൾക്കുമെന്നും. ഞാൻ എന്നും കൂടെയുണ്ടെന്നും പറയണം

അവളുടെ കട്ടിലിനരികിൽ ഇങ്ങനെ നിൾക്കുമ്പൊൾ ആ കണ്ണൂകളിലെ പറഞ്ഞാലും തീരാത്ത  കഥ ആ കണ്ണുകൾ അടഞാണിരിക്കുന്നതെങ്കിലും എനിക്കു കാണാൻ കഴിയുന്നുണ്ട്           ഡോക്ടർമാരുടെ വാക്കുകളെ മാത്രം ഇനി കേൾക്കാം.അല്ലെങ്കിൽ അതിലു മാത്രം ഇനി നിഴലു കാണാതിരിക്കാം. നഗരത്തിന്റെ ഓട്ടപ്പച്ചിലിൽ കൈവിട്ടു പോയ ജീവിതത്തിന്റെ നൂലിഴകളെ
ഇനിയും ഈ കൈകളിലേക്കു കിട്ടുമോ? വിങ്ങുന്ന മനസ്സു പ്രാർത്ഥനകളിലേക്കു വഴിമാറുന്നു.
നിശബ്ദതയും, വേദനകളും തളം കെട്ടി നിൾക്കുന്ന ഈ ആശുപത്രി ഇടനാഴിയിൽ പതുങ്ങി നിൾ ക്കുന്ന   ഇരുൾനിഴലിന്റെ കൈവിരലുകളെ  മനസ്സിൽ നിന്നു അകറ്റാൻ പ്രാർത്ഥനകൾക്കാകുമോ
    ചുടു നിശ്വാസങ്ങളും, നെടുവീർപ്പുകളും കാത്തിരിക്കുന്ന  നിമിഷങ്ങളുടെ ദൈർഘ്യമേറ്റുന്നുവോ
കുറക്കുന്നുവോ മനസ്സു തന്നെ നഷ്ടമായിപ്പോകുന്ന നിമിഷങ്ങൾകാലത്തിന്റെ കുത്തൊഴുക്കിൽ
ആഴത്തിലേക്കു ആണ്ടു പോയ ഓരോ നിമിഷങ്ങളെയും തിരിച്ചെത്തിക്കുന്ന നഷ്ടബോധത്തിന്റെ
മായാജാലം. യാഥാർത്ഥ്യത്തിലേക്കു മടങ്ങാൻ മടിപിടിപ്പിക്കുന്ന നഷ്ടബോധത്തിന്റെ മായാജാലം. ഒടുവിൽ നിരാശാബോധത്തിനും, നിസംഗമായിരുന്ന് നഷ്ടങ്ങളെ മാത്രം കൂട്ടി വെക്കാനും കഴിഞ ഭൂതകാലത്തിന്റെ ഓർമ്മകൾക്കു ബലി തർപ്പണം നൽകി തിരിയുമ്പൊൾ
        വാതിൽ തുറന്നു പുറത്തെക്ക വരുന്ന ഡോക്ടർമാരുടെ  സംഘത്തെ അന്തസംഘർഷങ്ങൾ
മുന്തി നിൾക്കുന്ന കണ്ണുകളിലൂടെ കാണുമ്പോൾ അവരുടെ മുഖം വായിക്കാൻ പ്രയാസപ്പെട്ടു.
ബലം പിടിച്ചു നിന്ന നിമിഷങ്ങൾക്കൊടുവിൽ അവരുടെ വാക്കുകൾക്കു വീണ്ടുമൊരു തിരിച്ചു വരവിന്റെ……ആഹ്ലാദത്തിന്റെ..  ഓണകാലത്തിനെ വരവേൽക്കാൻ അനുവാദം തരുന്നവ യാണെന്ന് മനസ്സിലായപ്പോൾ മനസ്സിന്റെ  ഒരു കോണിൽ നിന്നുമുയർന്നു………..
ഓണക്കാലത്തിന്…………   .വേണ്ടി…… അവൾക്കു വേണ്ടി        
ആ‍ആആർപ്പോ……….. ഇർറോ.. ഇർറോ..
ആ‍ആആർപ്പോ……….. ഇർറോ.. ഇർറോ………………………………………..

No comments:

Post a Comment

Note: Only a member of this blog may post a comment.